മലേഷ്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഡോ. മഹാതീര്‍ മുഹമ്മദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
മലേഷ്യയിലെ സുഹൃദ് ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായുള്ള ശുഭാശംസകള്‍ പ്രധാനമന്ത്രി അറിയിച്ചു. പരസ്പരം പങ്കു വെക്കുന്ന മൂല്യങ്ങള്‍, താല്‍പര്യങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജ്വസ്വലമായ ബന്ധങ്ങള്‍ എന്നീ ശക്തമായ അടിത്തറകളിലധിഷ്ഠിതമാണ് മലേഷ്യയുമായുള്ള ഇന്ത്യയുടെ അടുത്തതും പരസ്പരം പ്രയോജനപ്പെടുന്നതുമായ ബന്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും മലേഷ്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി പ്രവര്‍ത്തിക്കുന്നത് ഉറ്റു നോക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.