ചിറ്റോർഗഡിൽ നിന്നുള്ള മുൻ പാർലമെൻ്റ് അംഗം ശ്രീ മഹേന്ദ്ര സിംഗ് മേവാദിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
“സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ അമൂല്യമായ സംഭാവനകൾ നൽകിയ ചിറ്റോർഗഡിലെ മുൻ എംപിയും മേവാർ രാജകുടുംബാംഗവുമായ മഹേന്ദ്ര സിംഗ് മേവാർ ജിയുടെ വിയോഗം അത്യന്തം ദുഖകരമാണ്. ജീവിതത്തിലുടനീളം രാജസ്ഥാൻ്റെ പൈതൃകം സംരക്ഷിക്കുന്നതിലും മനോഹരമാക്കുന്നതിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. ജനങ്ങളെ സേവിക്കുന്നതിനായി തികഞ്ഞ അർപ്പണബോധത്തോടെ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹിക ക്ഷേമത്തിനായുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്നും പ്രചോദനത്തിൻ്റെ ഉറവിടമായി നിലനിൽക്കും. ഈ ദുഃഖകരമായ സമയത്ത്, അദ്ദേഹത്തിൻ്റെ കുടുംബത്തോടും ആരാധകരോടും ഞാൻ എൻ്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!"
सामाजिक और राजनीतिक जीवन में अमूल्य योगदान देने वाले चित्तौड़गढ़ के पूर्व सांसद और मेवाड़ राजघराने के सदस्य महेंद्र सिंह मेवाड़ जी के निधन से अत्यंत दुख हुआ है। वे जीवनपर्यंत राजस्थान की विरासत को सहेजने और संवारने में जुटे रहे। उन्होंने लोगों की सेवा के लिए पूरे समर्पित भाव से…
— Narendra Modi (@narendramodi) November 10, 2024