ആഗോള വാഹന വ്യവസായ രംഗത്തെ ഇതിഹാസമായ ഒസാമു സുസുക്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വ്യത്യസ്തവും കാല്പനികവുമായ ദര്ശനങ്ങളിലൂന്നിയ  പ്രവർത്തനങ്ങൾ വാഹന വ്യവസായത്തെ സംബന്ധിച്ച  ആഗോള ധാരണകളെ പുനർ നിർണ്ണയിച്ചതായി  പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒസാമു സുസുക്കിയുടെ നേതൃത്വം , സുസുക്കി മോട്ടോർ കോർപ്പറേഷനെ വെല്ലുവിളികളെ വിജയകരമായി നേരിട്ട്, നവീകരണവും വിപുലീകരണവും നടപ്പിലാക്കി ഒരു ആഗോള ശക്തികേന്ദ്രമാക്കി മാറ്റി. 

എക്‌സിൽ പ്രധാനമന്ത്രി ഇപ്രകാരം രേഖപ്പെടുത്തി:

“ആഗോള വാഹന വ്യവസായത്തിലെ ഇതിഹാസ വ്യക്തിത്വമായ  മിസ്റ്റർ ഒസാമു സുസുക്കിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്.  അദ്ദേഹത്തിന്റെ വ്യത്യസ്തവും കാല്പനികവുമായ ദർശനങ്ങളിലൂന്നിയ  പ്രവർത്തനങ്ങൾ വാഹന വ്യവസായത്തെ സംബന്ധിച്ച ലോകത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർനിർണ്ണയിച്ചു. ഒസാമു സുസുക്കിയുടെ നേതൃത്വം , സുസുക്കി മോട്ടോർ കോർപ്പറേഷനെ വെല്ലുവിളികളെ വിജയകരമായി നേരിട്ട്, നവീകരണവും വിപുലീകരണവും നടപ്പിലാക്കി ഒരു ആഗോള ശക്തികേന്ദ്രമാക്കി മാറ്റി. അദ്ദേഹത്തിന് ഇന്ത്യയോട് അഗാധമായ വാത്സല്യമുണ്ടായിരുന്നു, മാരുതിയുമായുള്ള അദ്ദേഹത്തിൻ്റെ സഹകരണം ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു."

 

“മിസ്റ്റർ സുസുക്കിയുമായുള്ള എൻ്റെ അനവധിയായ ഇടപെടലുകൾ വിലമതിക്കാനാകാത്ത നല്ല ഓർമ്മകൾ ആണ് സമ്മാനിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രായോഗികവും അതേസമയം എളിമയും നിറഞ്ഞ സമീപനത്തെ എന്നും ഓർമ്മിക്കും. കഠിനാധ്വാനം, വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്മമായ ശ്രദ്ധ, ഗുണനിലവാരത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും എണ്ണമറ്റ ആരാധകർക്കും എന്റെ  ഹൃദയംഗമമായ അനുശോചനം.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years

Media Coverage

India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 26, 2025

Empowering Every Indian: PM Modi's Self-Reliance Mission