മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ ശ്രീ. അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘അരുണ്‍ ജെയ്റ്റ്ലി ജി രാഷ്ട്രീയഭീമനും തലയെടുപ്പുള്ള ബുദ്ധിജീവിയും നിയമതേജസ്വിയും ആയിരുന്നു. ഇന്ത്യക്കു ദീര്‍ഘകാലത്തേക്കുള്ള സംഭാവനകള്‍ അര്‍പ്പിച്ച പ്രഭാഷണ ചാതുര്യമുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ഭാര്യ സംഗീത ജിയെയും മകന് റോഹനെയും അനുശോചനം അറിയിച്ചു. ഓം ശാന്തി.
സജീവവും നര്മബോധത്തോടുകൂടിയതും വ്യക്തിപ്രഭാവത്തോടുകൂടിയതുമായ അരുണ്‍ ജെയ്റ്റ്ലി ജിയെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചുപോന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൊതുനയത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടായിരുന്നു.
രാഷ്ട്രീയ ജീവിതത്തിനിടെ വിവിധ വകുപ്പുകളുടെ മന്ത്രിയാകാനുള്ള അവസരം അരുണ്‍ ജെയ്റ്റ്ലിക്കു ലഭിച്ചു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സംഭാവനകള്‍ അര്‍പ്പിക്കുന്നതിനും നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ജനസൗഹൃദപരമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനുമായി സംഭാവനകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് അവസരമേകി.
ബി.ജെ.പിയും അരുണ്‍ ജെയ്റ്റ്ലി ജിയും തമ്മിലുള്ളത് മുറിയാത്ത ബന്ധമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഉജ്വല വിദ്യാര്‍ഥിനേതാവെന്ന നിലയില്‍ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ നിലകൊണ്ടു. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏറെ ഇഷ്ടപ്പെട്ട മുഖമായി അദ്ദേഹം മാറി. അതുവഴി സമൂഹത്തിലെ വലിയ വിഭാഗത്തോട് പാര്‍ട്ടി പദ്ധതിയെക്കുറിച്ചും ആദര്‍ശത്തെക്കുറിച്ചും വിശദീകരിക്കാന്‍ ജെയ്റ്റ്ലി ജിക്കു സാധിച്ചു.
ദശാബ്ദങ്ങളായി പരിചയമുള്ള വിലപ്പെട്ട സുഹൃത്തിനെയാണ് അരുണ്‍ ജെയ്റ്റ്ലി ജിയുടെ മരണത്തോടെ എനിക്കു നഷ്ടമായത്. പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള ഉള്‍ക്കാഴ്ചയും സൂക്ഷ്മതലത്തിലുള്ള തിരിച്ചറിവും സമാനതകള്‍ ഇല്ലാത്തതാണ്. എത്രയോ സന്തോഷകരമായ ഓര്‍മകള്‍ നമുക്കായി ബാക്കിവെച്ചാണ് അദ്ദേഹം മികച്ച നിലയില്‍ ജീവിച്ചത്. നമുക്ക് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നു!, പ്രധാനമന്ത്രി പറഞ്ഞു.
Arun Jaitley Ji was a political giant, towering intellectual and legal luminary. He was an articulate leader who made a lasting contribution to India. His passing away is very saddening. Spoke to his wife Sangeeta Ji as well as son Rohan, and expressed condolences. Om Shanti.
— Narendra Modi (@narendramodi) August 24, 2019
Full of life, blessed with wit, a great sense of humour and charisma, Arun Jaitley Ji was admired by people across all sections of society. He was multi-faceted, having impeccable knowledge about India’s Constitution, history, public policy, governance and administration.
— Narendra Modi (@narendramodi) August 24, 2019
During his long political career, Arun Jaitley Ji held multiple ministerial responsibilities, which enabled him to contribute towards India’s economic growth, strengthening our defence capabilities, creating people friendly laws and enhancing trade with other nations.
— Narendra Modi (@narendramodi) August 24, 2019
BJP and Arun Jaitley Ji had an unbreakable bond. As a fiery student leader, he was at forefront of protecting our democracy during the Emergency. He became a much liked face of our Party, who could articulate the Party programmes and ideology to a wide spectrum of society.
— Narendra Modi (@narendramodi) August 24, 2019
With the demise of Arun Jaitley Ji, I have lost a valued friend, whom I have had the honour of knowing for decades. His insight on issues and nuanced understanding of matters had very few parallels. He lived well, leaving us all with innumerable happy memories. We will miss him!
— Narendra Modi (@narendramodi) August 24, 2019