ആറാമത് ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷനുകളുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി സഹ ആധ്യക്ഷ്യം വഹിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർഒലാഫ് ഷോൾസിനോടൊപ്പം ഇന്ത്യ-ജർമ്മനി അന്തർ ഗവണ്മെന്റ് കൂടിയാലോചനയുടെ (IGC) പ്ലീനറി യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
തങ്ങളുടെ പ്രാരംഭ പരാമർശത്തിൽ, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വശങ്ങളും മേഖലാ , ആഗോളതലങ്ങളിലെ വിഷയങ്ങളിൽ പങ്കിട്ട വീക്ഷണങ്ങളും എടുത്തുകാട്ടി . ഇന്ത്യ-ജർമ്മനി പങ്കാളിത്തം സങ്കീർണ്ണമായ ലോകത്തിലെ വിജയത്തിന്റെ ഉദാഹരണമായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് പ്രചാരണത്തിൽ ജർമ്മൻ പങ്കാളിത്തവും അദ്ദേഹം ക്ഷണിച്ചു.
ഇരുഭാഗത്തുമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഐജിസിയുടെ വിവിധ രംഗങ്ങളിൽ തങ്ങളുടെ യോഗങ്ങളെ കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ടുകൾ അവതരിപ്പിച്ചു:
- വിദേശകാര്യവും സുരക്ഷയും.
- സാമ്പത്തിക, ധനകാര്യ നയം, ശാസ്ത്രീയവും സാമൂഹികവുമായ വിനിമയം.
- കാലാവസ്ഥ, പരിസ്ഥിതി, സുസ്ഥിര വികസനം, ഊർജം.
ധനമന്ത്രി ശ്രീമതി. നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ. ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; ഡിപിഐഐടി സെക്രട്ടറി ശ്രീ അനുരാഗ് ജെയിൻ എന്നിവർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അവതരണങ്ങൾ നടത്തി.
ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം സ്ഥാപിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ (ജെഡിഐ) പ്രധാനമന്ത്രിയും ചാൻസലർ ഷോൾസും ഒപ്പുവെച്ചതോടെയാണ് പ്ലീനറി സമ്മേളനം അവസാനിച്ചത്. ഈ പങ്കാളിത്തം സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കാലാവസ്ഥാ പ്രവർത്തനങ്ങളിലും ഇന്ത്യ-ജർമ്മനി സഹകരണത്തിന് ഒരു സമ്പൂർണ ഗവൺമെന്റ് സമീപനം വിഭാവനം ചെയ്യുന്നു, ഇതിന് കീഴിൽ 2030 വരെ 10 ബില്യൺ യൂറോ പുതിയതും അധികവുമായ വികസന സഹായം നൽകാമെന്ന് ജർമ്മനി സമ്മതിച്ചിട്ടുണ്ട്. പങ്കാളിത്തത്തിന് ഉയർന്ന തലത്തിലുള്ള ഏകോപനവും രാഷ്ട്രീയ മാർഗനിർദേശവും നൽകുന്നതിന് IGC യുടെ ചട്ടക്കൂടിനുള്ളിൽ മന്ത്രിതല സംവിധാനവും ശൃഷ്ടിക്കും.
ഐജിസിക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു . മന്ത്രിതല ഉഭയകക്ഷി യോഗങ്ങളിൽ നിരവധി കരാറുകളു ഒപ്പു വച്ചു.