ദേശീയ ദുരന്ത നിയന്ത്രണ സമിതി(എന്‍.ഡി.എം.എ.)യുടെ ആറാമതു യോഗം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
രാജ്യത്തെ ബാധിക്കുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി എന്‍.ഡി.എം.എ. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. എന്‍.ഡി.എം.എ. ഏറ്റെടുത്തു നടത്തിവരുന്ന പദ്ധതികളുടെ അവലോകനവും അദ്ദേഹം നിര്‍വഹിച്ചു.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കിടയിലുള്ള മെച്ചപ്പെട്ട ഏകോപനവും ഒരുമിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തങ്ങളെ നേരിടുന്നതില്‍ ആഗോളതലത്തിലുള്ള വൈദഗ്ധ്യം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്, കേന്ദ്ര ധനകാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിങ് എന്നിവരും എന്‍.ഡി.എം.എ. അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.