പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ തന്റെ വസതിയായ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് എന്‍.സി.സി കേഡറ്റുകള്‍, ടാബ്ലോ കലാകാരന്‍മാര്‍, ആദിവാസി അതിഥികള്‍, എന്‍.എസ്.എസ് വളന്റിയര്‍മാര്‍ എന്നിവരെ ഇന്ന് സ്വാഗതം ചെയ്തു.
റിപ്പബ്ലിക് ദിന പരേഡിലും അനുബന്ധ ചടങ്ങുകളിലുമുള്ള പങ്കാളിത്തത്തിന് കലാകാരന്‍മാരെയും മറ്റുള്ളവരെയും അഭിനന്ദിച്ചുകൊണ്ട്, ജീവിതത്തിലെ വലിയൊരു അവസരമാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രം മുഴുവന്‍ ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദൈനംദിന ജീവിതത്തില്‍ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അച്ചടക്കമെന്നത് എന്‍.സി.സിയുടെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞു.
പൗരന്‍മാര്‍ എപ്പോഴും തങ്ങളുടെ ചുമതലകളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജനങ്ങളുടെ അഭിലാഷങ്ങളും കൂടിച്ചേരുമ്പോള്‍ അത് ഇന്ത്യയെ വന്‍ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷണിക്കപ്പെട്ടവരില്‍ ചിലര്‍ അവതരിപ്പിച്ച നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക പരിപാടികളും പ്രധാനമന്ത്രി തദവസരത്തില്‍ വീക്ഷിച്ചു.