ഗവര്‍ണര്‍മാരുടെ അമ്പതാം സമ്മേളനം ന്യൂഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ ഇന്ന് ഉദ്ഘാടന യോഗത്തോടെ ആരംഭിച്ചു.ആദ്യമായി ഗവര്‍ണര്‍ സ്ഥാനത്തെത്തിയ പതിനേഴു പേരും പുതുതായി കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഉള്‍പ്പെടെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ആദരണനീയ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ജലശക്തി മന്ത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

1949ല്‍ ആദ്യ സമ്മേളനം ചേര്‍ന്നതുമുതലുള്ള ഗവര്‍ണര്‍മാരുടെ സമ്മേളനങ്ങളുടെ ദീര്‍ഘചരിത്രം ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുന്‍ സമ്മേളനങ്ങളുടെ നേട്ടങ്ങളും ഗുണങ്ങളും വിലയിരുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു റോഡ് മാപ്പ് ഉണ്ടാക്കുന്നതിനുമാണ് ഈ സമ്മേളനം പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണാത്മകവും മാല്‍സര്യശേഷിയുള്ളതുമായ ഫെഡറല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സവിശേഷ പങ്കാണ് ഉള്ളത്.

ഗവര്‍ണര്‍മാരുടെയും ലഫ്റ്റനന്റ് ഗവര്‍ണമാരുടെയും മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍ക്കും അനുഭവങ്ങള്‍ക്കും ഈ സമ്മേളനം അവസരം നല്‍കുകയും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും യോജിച്ച വിധത്തില്‍ നടപ്പാക്കുന്നതിനു ആവശ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കുമനുസരിച്ച് സ്വീകരിക്കുകയും ചെയ്യുന്നതിന് അന്താരാഷ്ട്രതലത്തിലെ മികച്ച അനുഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ഇടം നല്‍കുകയും ചെയ്യും. കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭറണപരമായ ഘടനമൂലം അവയ്ക്ക് വികസനത്തിന്റെ മാതൃകകളായി ഉയരാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം 2022ലും നൂറാം വാര്‍ഷികം 2047ലും ആഘോഷിക്കുമ്പോള്‍ ജനങ്ങളുമായി ഗവര്‍ണര്‍മാര്‍ കൂടുതല്‍ അടുക്കുകയും ഭരണയന്ത്രത്തില്‍ ഗവര്‍ണറുടെ പങ്കാളിത്തം കൂടുതല്‍ പ്രധാനപ്പെട്ടതായി മാറുന്നവിധം ശരിയായ പാത ജനങ്ങളെ കാണിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ എഴുപതാം വാര്‍ഷികം നാം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സേവനപരമായ വശം, പ്രത്യേകിച്ചും പൗരന്മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതിന് ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കണം. ഇത് ശരിയായ വിധത്തില്‍ പങ്കാളിത്ത ജനാധിപത്യം കൊണ്ടുവരുന്നതിന് സഹായകമാകും.

നാം മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നമ്മുടെ ഭരണഘടനയുടെ വളരെ പ്രധാനപ്പെട്ട അടിത്തറയായ ഗാന്ധിയന്‍ ചിന്തകളും മൂല്യങ്ങളും അനുഗമിക്കുന്നതിന്റെ പ്രസക്തി ഉയര്‍ത്തിക്കാണിക്കാന്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുംഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. സര്‍വകലാശാലകളിലെ ചാന്‍സലര്‍മാര്‍ എന്ന നിലയിലെ പങ്ക് ഉപയോഗപ്പെടുത്തി നമ്മുടെ യുവജനങ്ങളില്‍ രാഷ്ട്രനിര്‍മാണത്തിന്റെ മൂല്യങ്ങള്‍ പ്രസരിപ്പിക്കാനും മഹത്തായ നേട്ടങ്ങള്‍ക്കു വേണ്ടി അവരെ പ്രചോദിപ്പിക്കാനും ഗവര്‍ണര്‍മാര്‍ സഹായിക്കണം.

തങ്ങളുടെ ഭരണഘടമാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യം ഗവര്‍ണര്‍മാരോടും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരോടും ഉന്നയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. പട്ടികവര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷ സമുദായങ്ങള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍മാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടും നിലവിലെ പദ്ധതികളും സംരംഭങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടും അത് ചെയ്യണം.പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും തൊഴില്‍ സൃഷ്ടിക്കുന്നതിന് പുതിയ അവസരങ്ങള്‍ കാത്തിരിക്കുന്ന ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ വകുപ്പുകളെ പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ക്ഷയരോഗത്തേക്കുറിച്ചും ഈ രോഗത്തില്‍ നിന്ന് 2025ല്‍ ഇന്ത്യ മുക്തമാകാന്‍ പോകുന്നതിനേക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതുപോലുള്ള കൃത്യമായ ലക്ഷ്യങ്ങള്‍ക്കു ഗവര്‍ണര്‍മാരുടെ ഓഫീസ് ഉപയോഗപ്പെടുത്തണം.

വനവാസികളുടെ പ്രശ്‌നങ്ങള്‍, കാര്‍ഷിക നവീകരണം, ജലജീവന്‍ ദൗത്യം, പുതിയ വിദ്യാഭ്യാസ നയം, ‘സുഗമ ജീവിത’ത്തിന് ഉതകുന്ന ഭരണനിര്‍വഹണം തുടങ്ങിയ കൃത്യമായ വിഷയങ്ങളെക്കുറിച്ച് അഞ്ച് ഉപ വിഭാഗങ്ങളായി തിരിഞ്ഞ് ആശയസമ്പുഷ്ടമായ ചര്‍ച്ചകള്‍ നടത്തിയതിലും പങ്കെടുത്ത മുഴുവന്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തതിലും ഈ സമ്മേളനം വേറിട്ടതായി മാറിയെന്ന സന്തോഷം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The Bill to replace MGNREGS simultaneously furthers the cause of asset creation and providing a strong safety net

Media Coverage

The Bill to replace MGNREGS simultaneously furthers the cause of asset creation and providing a strong safety net
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 22
December 22, 2025

Aatmanirbhar Triumphs: PM Modi's Initiatives Driving India's Global Ascent