2019 ഡിസംബര്‍ ഏഴിനും എട്ടിനും പൂനെയില്‍ നടന്ന ഡി.ജിസ് പി./ഐ.ജിസ് പി. 54ാമതു സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ചര്‍ച്ചകള്‍ നയിക്കുകയും വിലപ്പെട്ട അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തതിനുപുറമെ, അദ്ദേഹം സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പൊലീസ് മെഡലുകളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് നേരത്തേ ഏകദിന പരിപാടിയായി നടത്തിയിരുന്ന സമ്മേളനം 2015 മുതല്‍ മൂന്നു ദിവസത്തേക്കു നീട്ടിയത്. കാഴ്ചപ്പാടുകളും അനുഭവങ്ങളും അര്‍ഥവത്തായി വിനിമയം ചെയ്യപ്പെടുന്നതിന് ഉദ്ദേശിച്ചാണിത്. അതോടൊപ്പം സമ്മേളനം ഡെല്‍ഹിക്കു പുറത്തു വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാനും ആരംഭിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പങ്കെടുക്കുന്ന തരത്തില്‍ സമ്മേളനത്തിന്റെ സംഘാടനരീതി മാറ്റുകയും ചെയ്തു. സമ്മേളനത്തില്‍ നടത്തേണ്ട അവതരണങ്ങള്‍ സംബന്ധിച്ചു തീരുമാനിക്കാന്‍ ഡി.ജിമാരുടെ കമ്മിറ്റി രൂപീകരിക്കും. സമകാലിക സുരക്ഷാ ഭീഷണിയെക്കുറിച്ചായിരിക്കും അവതരണങ്ങള്‍. സമ്മേളനത്തിനിടെ നയപരമായ വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതിനായി പ്രത്യേക സെഷനുകള്‍ നടത്താനും ആരംഭിച്ചു. ഭീകരവാദം, നക്‌സലിസം, തീരദേശ സുരക്ഷ, സൈബര്‍ ഭീഷണികള്‍, പരിഷ്‌കരണവാദം, നാര്‍കോ തീവ്രവാദം തുടങ്ങിയ ആഭ്യന്തര, വിദേശ സുരക്ഷാ ഭീഷണികളെക്കുറിച്ചു സജീവമായി ചര്‍ച്ച ചെയ്യാന്‍ 11 കോര്‍ കമ്മിറ്റികളാണ് ഈ വര്‍ഷം രൂപീകരിക്കപ്പെട്ടത്.

നയങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കാനും നല്ല ആശയങ്ങള്‍ ലഭ്യമാക്കിയതിനു സമ്മേളനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, പ്രവര്‍ത്തനം ഫലപ്രദമാകണമെന്നതിന് ഊന്നല്‍ നല്‍കി.

അദ്ദേഹം രാജ്യത്തു സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുന്നതിനായി പൊലീസ് സേനകള്‍ നടത്തിവരുന്ന സ്തുത്യര്‍ഹമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം അവര്‍ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ അര്‍പ്പിക്കുന്ന സംഭാവന കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി പൊലീസ് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എല്ലായ്‌പ്പോഴും ശ്രമമുണ്ടാവണമെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ സുരക്ഷിതരാണെന്ന ചിന്ത ജനിപ്പിക്കുന്നതില്‍ ഫലപ്രദമായ പൊലീസിങ്ങിനുള്ള സ്ഥാനം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ഈ സമ്മേളനം പകരുന്ന ഊര്‍ജം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും മാത്രമല്ല, താഴെത്തട്ടില്‍ പോലീസ് സ്‌റ്റേഷന്‍ വരെ പ്രസരിപ്പിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന പൊലീസ് തലവന്‍മാരോട് ആഹ്വാനം ചെയ്തു. വിവിധ സംസ്ഥാന പൊലീസ് സേനകള്‍ നടത്തിയ അവതരണങ്ങള്‍ കണ്ട അദ്ദേഹം, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്ല മാതൃകകളുടെ സമഗ്ര പട്ടിക തയ്യാറാക്കാവുന്നതാണെന്നു നിര്‍ദേശിച്ചു.

സാധാരണക്കാരന്റെ പ്രതികരണത്തെ ഗൗരവത്തിലെടുക്കുംവിധം പ്രതികരണാത്മകമായ പൊലീസിങ് ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ആയുധം സാങ്കേതികവിദ്യ നമുക്കു ലഭ്യമാക്കുന്നതായി പ്രധാനമന്ത്രി പിന്നീടു പറഞ്ഞു.

ഗവണ്‍മെന്റിന്റെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ നിര്‍ണായക ഘടകമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തില്‍ തനിക്കുള്ള പ്രത്യേക താല്‍പര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം, വികസന പദ്ധതികള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ ഈ സംസ്ഥാനങ്ങളിലെ പൊലീസ് സേനാ തലവന്‍മാരോട് ആഹ്വാനം ചെയ്തു.

നിത്യവും ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. സംശയം വരുമ്പോഴെല്ലാം സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു ഹാജരായ സമയത്തുണ്ടായ ആവേശവും ആദര്‍ശവും ഓര്‍ക്കണമെന്നും ദേശതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരാവരുടെ ക്ഷേമമായിരിക്കണം മനസ്സില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi