രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേറ്റന്റുകള്‍ അനുവദിച്ച കാലഘട്ടമാണ് 2023-24 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“നൂതനാശയാധിഷ്ഠിത വിജ്ഞാന സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഇതൊരു പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഇത്തരം മുന്നേറ്റങ്ങളുടെ വലിയ ഗുണഭോക്താക്കൾ ഇന്ത്യയിലെ യുവാക്കളായിരിക്കും”- പ്രധാനമന്ത്രി വ്യക്തമാക്കി.
This is a notable feat, marking a milestone in our journey towards an innovation-driven knowledge economy. India’s youth will be great beneficiaries of such strides. https://t.co/IQ6IJIYrBZ
— Narendra Modi (@narendramodi) November 17, 2023