Quote10,000-മത് ജന്‍ ഔഷധി കേന്ദ്രം ബാബധാമില്‍ ആരംഭിച്ചത് സന്തോഷകരമായ കാര്യമാണ്: പ്രധാനമന്ത്രി
Quoteഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ മരുന്ന് ഒരു വലിയ സേവനമാണ്: പ്രധാനമന്ത്രി

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിയില്‍, ദേവ്ഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിക്കും ശ്രീ മോദി തുടക്കം കുറിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടി അടയാളപ്പെടുത്തുന്നത്.

എയിംസ് ദേവ്ഘറിലെ ജന്‍ ഔഷധി കേന്ദ്രത്തിന്റെ ഗുണഭോക്താവും നടത്തിപ്പുകാരിയുമായ രുചികുമാരിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 10,000-മത് ജന്‍ ഔഷധി കേന്ദ്രം ആരംഭിച്ചതില്‍ അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ബാബ ധാം ദേവ്ഘറിൽ ഈ നാഴികക്കല്ല് കൈവരിച്ചതില്‍ സന്തോഷവും പ്രകടിപ്പിച്ചു. ജന്‍ ഔഷധി കേന്ദ്രത്തെക്കുറിച്ചുള്ള അവരുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, പാവപ്പെട്ടവരോടും ഇടത്തരക്കാരോടും താന്‍ നടത്തിയ ആശയവിനിമയത്തെക്കുറിച്ച് അവര്‍ വിവരിച്ചു, വിപണിയില്‍ 100 രൂപയ്ക്ക് ലഭിക്കുന്ന മരുന്ന് പലപ്പോഴും 10 മുതല്‍ 50 രൂപ വരെ കേന്ദ്രത്തില്‍ ലഭിക്കുന്ന സാഹചര്യത്തില്‍ താങ്ങാനാവുന്ന മരുന്നുകള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. രുചിയുമായി സംസാരിക്കവേ, മേഖലയിലെ ജന്‍ ഔഷധി കേന്ദ്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പദ്ധതിയുടെ പ്രചരണത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ജന്‍ ഔഷധി യോജനയുടെ ഗുണഭോക്താവായ ശ്രീ സോനാ മിശ്ര, ജന്‍ ഔഷധി കേന്ദ്രത്തില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങി പ്രതിമാസം ഏകദേശം 10,000 രൂപ ലാഭിക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. ജന്‍ ഔഷധി കേന്ദ്രത്തിലെ അനുഭവങ്ങളെക്കുറിച്ച് ശ്രീ മിശ്രയുടെ കടയില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കാനും, വിലകുറഞ്ഞ മരുന്നുകളുടെ ലഭ്യതയെക്കുറിച്ചുള്ള ബോധവത്കരണ പ്രചാരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനും  പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

പദ്ധതികളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അറിവുള്ളതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 'ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ മരുന്ന് ഒരു വലിയ സേവനമാണ്', ജനങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം, പ്രധാനമന്ത്രി പറഞ്ഞു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian economy 'resilient' despite 'fragile' global growth outlook: RBI Bulletin

Media Coverage

Indian economy 'resilient' despite 'fragile' global growth outlook: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM attends the Defence Investiture Ceremony-2025 (Phase-1)
May 22, 2025

The Prime Minister Shri Narendra Modi attended the Defence Investiture Ceremony-2025 (Phase-1) in Rashtrapati Bhavan, New Delhi today, where Gallantry Awards were presented.

He wrote in a post on X:

“Attended the Defence Investiture Ceremony-2025 (Phase-1), where Gallantry Awards were presented. India will always be grateful to our armed forces for their valour and commitment to safeguarding our nation.”