ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി നടത്തിയ സംയുക്ത പത്രപ്രസ്താവനയിൽ ഇന്ത്യക്കും ഇറാനിനും പുരാതന കാലം മുതൽ ബന്ധമുണ്ടെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേതാക്കൻമാർ ഗണ്യമായതും ഫലവത്തായതുമായ ചർച്ച നടത്തി. വ്യാപാരം , നിക്ഷേപം , ഊർജം, കണക്ടിവിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.