PM Modi, Belarus President review bilateral ties, issues of regional and global developments
There are abundant business and investment opportunities in pharmaceuticals, oil & gas, heavy machinery and equipment: PM
Science and technology is another area of focus for stronger India-Belarus cooperation: PM Modi

 

ആദരണിയനായ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്ക്‌ഷെങ്കു 

സുഹൃത്തുക്കളെ,

മാദ്ധ്യമപ്രതിനിധികളെ,

പ്രസിഡന്റ് ലുക്ക്‌ഷെങ്കുവിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 25-ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതാണ് ഈ വര്‍ഷം. അതിനോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവും.

പ്രസിഡന്റ് ലുക്ക്‌ഷെങ്കുവിനെ ഇതിന് മുമ്പ് 1997ലും 2007ലും സ്വാഗതം ചെയ്യാനുള്ള സന്തോഷകരമായ സാഹചര്യം നമുക്കുായിട്ടുണ്ട് . ഈ സന്ദര്‍ശന സമയത്ത് ആദരണീയനായ പ്രസിഡന്റിന് ഇന്ത്യയില്‍ ഉണ്ടായിക്കൊിരിക്കുന്ന പരിണാമം നേരിട്ട് കാണാനുള്ള അവസരവമൊരുങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്ന് വിവിധ വിഷയങ്ങളെക്കുറിച്ചും മുന്നോട്ടുള്ള ലക്ഷ്യത്തെക്കുറിച്ചുമാണ് ഞങ്ങള്‍ ചര്‍ച്ചചെയ്തത്. നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ രണ്ടരപതിറ്റാുകളായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന്റെ മുദ്രണമായിരുന്നു ആ ചര്‍ച്ചകള്‍. ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ വികസനവിഷയങ്ങളെക്കുറിച്ചും ഞങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. നമ്മുടെ പങ്കാളിത്തത്തിന്റെ രൂപകല്‍പ്പന ഞങ്ങള്‍ അവലോകനം ചെയ്തു. അത് കൂടുതല്‍ വിശാലമാക്കുന്നതിനുള്ള ആശയങ്ങളെയും മുന്‍കൈകളെയും പരിഗണിക്കുകയും ചെയ്തു. എല്ലാ മേഖലയിലെയും സഹകരണത്തിനായി ചര്‍ച്ചകള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട് .

നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടി പങ്കാളിത്തത്തെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ലുക്ക്‌ഷെങ്കുവിന്റെ ആവേശവും താല്‍പര്യവും എനിക്ക് അറിയാന്‍ കഴിഞ്ഞു.

ഈ ലക്ഷ്യത്തിനായി നമ്മള്‍ സാമ്പത്തിക ബന്ധങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിന് വേണ്ടി പ്രയത്‌നിക്കും. ഇരുകൂട്ടര്‍ക്കും സ്വാഭാവികമായ ഗുണം സൃഷ്ടിക്കുകയെന്നതിനായിരിക്കും ഊന്നല്‍.

വാങ്ങല്‍-വില്‍ക്കല്‍ ചട്ടക്കുട്ടില്‍ നിന്ന് നമ്മുടെ കമ്പനികള്‍ കൂടുതല്‍ ആഴത്തിലുള്ള ബന്ധത്തിലേക്ക് പോകേതുണ്ട്. മരുന്നുല്‍പ്പാദനം, എണ്ണ, പ്രകൃതിവാതകം, ഘനയന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയില്‍ വലിയ വ്യാപാര-നിക്ഷേപസാദ്ധ്യതകളാണുള്ളത്. കഴിഞ്ഞ വര്‍ഷം മരുന്നുല്‍പ്പാദനമേഖലയിലെ മൂന്ന് സംയുക്തസംരംഭങ്ങളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ സക്രിയമായ തുടക്കം കുറിച്ചു. ടയര്‍ നിര്‍മ്മാണം, കാര്‍ഷിക-വയവസായ യന്ത്രസാമഗ്രികള്‍, ഖനനോപകരങ്ങള്‍ എന്നിവയില്‍ പങ്കാളിത്തത്തിനുള്ള വലിയ സാദ്ധ്യതകള്‍ നിലനില്‍ക്കുകയാണ്. അതുപോലെ നിര്‍മ്മാണമേഖലയില്‍ ഉപയോഗിക്കുന്ന ഘന യന്ത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത കൂടുതലും ബൈലാറസിന് വ്യാവസായി കരുത്തുമുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധമേഖലയിലെ ഉല്‍പ്പാദന മേഖലയിലും സംയുക്ത സംരംഭങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. അതോടൊപ്പം 2015ല്‍ ചില പ്രത്യേക പദ്ധതികള്‍ക്കായി വായ്പയായി ഇന്ത്യ നല്‍കിയ 100 മില്യണ്‍ യു.എസ്. ഡോളറിന്റെ വിനിയോഗത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്തു. യുറേഷ്യന്‍ എക്കണോമിക് യുണിയന്‍ (ഇ.ഇ.യു), അന്തര്‍ദ്ദേശീയ ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി പോലുള്ള ബഹുമുഖങ്ങളായ സാമ്പത്തിക മുന്‍കൈകളുമായി ഇന്ത്യയും ബൈലാറസും ബന്ധിപ്പിച്ചിരിക്കുകയാണ്. ഇ.ഇ.യുവുമായി ഒരു സ്വതന്ത്ര വ്യാപാരകരാറിനുള്ള ചര്‍ച്ചകളിലാണ് ഇന്ത്യ. സുഹൃത്തുക്കളെ,

സുഹൃത്തുക്കളെ,

ശാസ്ത്ര-സാങ്കേതിക മേഖലയാണ് ശക്തമായ സഹകരണത്തിനുള്ള മറ്റൊരുമേഖല. ഈ മേഖലയില്‍ ബൈലാറസ് ഒരു ദീര്‍ഘകാല പങ്കാളിയുമാണ്.

ലോഹസംസ്‌ക്കരണവും സാമഗ്രികളും, നാനോ പദാർത്ഥങ്ങൾ , ജൈവ ആരോഗ്യ ശാസ്ത്രം , കെമിക്കല്‍ ആന്റ് എഞ്ചിനീയറിംഗ് ശാസ്ത്രം എന്നിവയില്‍ നൂതനാശയങ്ങള്‍ക്കും വ്യാപാരവല്‍ക്കരണത്തിനും വേണ്ടി ഊന്നല്‍ നല്‍കും. നമ്മുടെ യുവത്വത്തെ ഈ പ്രക്രിയകളിൽ പങ്കാളികളാക്കന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്.

ബൈലറസിന്റെ സാങ്കേതികത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ഒരു സാങ്കേതിക പ്രദര്‍ശന കേന്ദ്രം ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ഞങ്ങള്‍ ആരായുകയാണ്. വികസന സഹകരണത്തിലാണ് ബൈലാറസുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ മറ്റൊരു മാനം. ഇന്ത്യയുടെ സാങ്കേതിക-സാമ്പത്തിക സഹകരണ പദ്ധതിയിലെ ഒരു സജീവ പങ്കാളിയാണ് ബൈലാറസ്.

പരസ്പരതാല്‍പര്യമുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്രവേദികളില്‍ നമ്മുടെ ഈ രണ്ട് രാജ്യങ്ങളും വളരെ സഹകരണവും പൊതു സമീപനവുമാണ് സ്വീകരിക്കുന്നത്. ബഹുമുഖ ചര്‍ച്ചാവേദികളില്‍ ഇനിയും ഇന്ത്യയും ബൈലാറസും പരസ്പര സഹകരണം തുടരും.

സുഹൃത്തുക്കളെ,

നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരിക ആശയവിനിമയത്തെക്കുറിച്ചും സമ്പന്നമായ നമ്മുടെ ചരിത്രത്തെക്കുറിച്ചും ഞാനും പ്രസിഡന്റ് ലുക്ക്‌ഷെങ്കുവും ചര്‍ച്ച നടത്തി. അത് നമ്മുടെ ജനങ്ങള്‍ തമ്മില്‍ നല്ല ബന്ധം വളര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്. നിരവധി ബൈലാറസുകാര്‍ ഇന്ത്യയുടെ സംസ്‌ക്കാരം, പാചകരീതി, ചലച്ചിത്രം, സംഗീതം, നൃത്തം, യോഗ, ആയുര്‍വേദം എന്നിവയില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

നമ്മുടെ വിനോദസഞ്ചാരമേഖലയ്ക്കും ജനങ്ങളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കും വലിയ സാദ്ധ്യതയുണ്ട്. അത് നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ കൂടുതല്‍ ബലവത്താക്കും.

നമ്മുടെ ആദരണീയനായ അതിഥിയാകാന്‍ സമ്മതിച്ചതിന് അവസാനമായി ഞാന്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് ലുക്ക്‌ഷെങ്കുവിന് നന്ദി പ്രകടിപ്പിക്കുന്നു. ഇന്നത്തെ സമവായങ്ങളും പരിണിതഫലങ്ങളും നടപ്പാക്കുന്നതിനായി ഇന്ത്യയും ബൈലാറസും യോജിച്ച് പ്രവര്‍ത്തിക്കും. പ്രസിഡന്റ് ലുക്ക്‌ഷെങ്കുവിന്റെ ഇന്ത്യയിലെ താമസം അവിസ്മരണീയമാകട്ടെയെന്നും ഞാന്‍ ആശംസിക്കുന്നു. 

നന്ദി

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg

Media Coverage

5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister urges the Indian Diaspora to participate in Bharat Ko Janiye Quiz
November 23, 2024

The Prime Minister Shri Narendra Modi today urged the Indian Diaspora and friends from other countries to participate in Bharat Ko Janiye (Know India) Quiz. He remarked that the quiz deepens the connect between India and its diaspora worldwide and was also a wonderful way to rediscover our rich heritage and vibrant culture.

He posted a message on X:

“Strengthening the bond with our diaspora!

Urge Indian community abroad and friends from other countries  to take part in the #BharatKoJaniye Quiz!

bkjquiz.com

This quiz deepens the connect between India and its diaspora worldwide. It’s also a wonderful way to rediscover our rich heritage and vibrant culture.

The winners will get an opportunity to experience the wonders of #IncredibleIndia.”