ആദരണീയനായ പ്രധാനമന്ത്രി ഷിന്‍സോ ആബെ, സമുന്നതരായ പ്രതിനിധി സംഘാംഗങ്ങളെ, മാധ്യമ
പ്രതിനിധികളെ,
കൊണ്ണീച്ചിവ( ഗുഡ് ആഫ്റ്റര്‍ നൂണ്‍ / നമസ്‌കാരം)
എന്റെ വിശിഷ്ട സ്‌നേഹിതന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഇന്ത്യയുടെ മണ്ണിലേയ്ക്ക്, പ്രത്യേകിച്ച് ഗുജറാത്തിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി ആബെയും ഞാനും പല സന്ദര്‍ഭങ്ങളിലും വിവിധ രാജ്യാന്തര സമ്മേളങ്ങള്‍ക്കിടയിലും കണ്ടു മുട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ ഇന്ത്യയില്‍ വച്ച് സ്വാഗതം ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യാഹ്ലാദകരമാണ്. ഇന്നലെ അദ്ദേഹത്തോടൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ഞങ്ങള്‍ ഇരുവരും ദണ്ഡി കുടീരത്തില്‍ സന്ദര്‍ശനം നടത്തി. ജപ്പാന്റെ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ പോകുന്ന മുംബൈ -അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ഇന്നു രാവിലെ ഞങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇത് വലിയ ഒരു കാല്‍വയ്പാണ്. അതിവേഗ റെയില്‍ പദ്ധതിയുടെ വെറും തുടക്കമല്ല ഇത്. നമ്മുടെ ഭാവി ആവശ്യകതകളിലേയ്ക്ക് നോക്കുമ്പോള്‍ ഈ പുത്തന്‍ റെയില്‍ ദര്‍ശനം ആധുനിക ഇന്ത്യയുടെ ജീവനാഢിയായിട്ടാണ് ഞാന്‍ കരുതുന്നത്. അവിഘ്‌നം തുടരുന്ന ഇന്ത്യയുടെ മുന്നേറ്റം കൂടുതല്‍ വേഗതയാര്‍ന്ന ഒരു ഘട്ടത്തിലേയ്ക്കു കടന്നിരിക്കുകയാണ്.
സുഹൃത്തുക്കളെ,
പരസ്പര വിശ്വാസം, ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ധാരണയും കരുതലും, ഉന്നത തല ചര്‍ച്ചകള്‍… ഇതാണ് ഇന്ത്യാ – ജപ്പാന്‍ ബന്ധത്തിലെ അതുല്ല്യത. വെറും രണ്ടു രാജ്യങ്ങള്‍ തമ്മിലോ മേഖലാ തലത്തിലോ ഒതുക്കാവുന്നതല്ല നമ്മുടെ പ്രത്യേക ആഗോള നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രസക്തി. ആഗോളവിഷയങ്ങളില്‍ നമുക്ക് വളരെ അടുത്ത സഹകരണമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍, ആണവോര്‍ജ്ജം സമാധാനപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതു സംബന്ധിച്ച ചരിത്രപരമായ ഒരു ഉടമ്പടിയില്‍ ഞങ്ങള്‍ ഒപ്പു വയ്ക്കുകയുണ്ടായി. ആ ഉടമ്പടിക്ക് അംഗീകാരം നല്കിയ ജപ്പാനിലെ ജനങ്ങളോട്, ജപ്പാന്‍ പാര്‍ലമെന്റിനോട് പ്രത്യേകിച്ച് പ്രധാനമന്ത്രി ആബെയോട് ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു. കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച നമ്മുടെ സഹകരണത്തില്‍ ഈ ഉടമ്പടി പുതിയ ഒരു അധ്യായം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
സുഹൃത്തുക്കളെ,
2016 -17 ല്‍ ഇന്ത്യയ്ക്ക് ജപ്പാനില്‍ നിന്ന് 4.7 ദശലക്ഷം ഡോളര്‍ മൂലധന നിക്ഷേപം ലഭിച്ചു. തൊട്ടു തലേ വര്‍ഷത്തെക്കാള്‍ 80 ശതമാനം കൂടുതലാണ് ഇത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നിക്ഷേപക രാജ്യമാണ് ജപ്പാന്‍. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിലും സുവര്‍ണ ഭാവിയിലും ഉള്ള ജപ്പാന്റെ പ്രതീക്ഷയും വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. ഈ നിക്ഷേപത്തിലേയ്ക്കു നോക്കുമ്പോള്‍, വരും ദിനങ്ങളില്‍ വളരുന്ന വ്യാപാരങ്ങള്‍ക്കൊപ്പം ഇന്ത്യയിലെയും ജപ്പാനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ഊഷ്മളമാകും എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ജപ്പാനിലെ പൗരന്മാര്ക്ക് ഇവിടെ എത്തിയതിനു ശേഷം വിസ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ നാം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ തപാലും ജപ്പാന്‍ തപാലും തമ്മില്‍ ശീതപ്പെട്ടി സേവനം കൂടി ലഭ്യമാക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ താമസിക്കുന്ന ജപ്പാന്‍ പൗരന്മാര്ക്ക് ഇതുവഴി അവര്‍ക്ക് പ്രിയങ്കരമായ ജപ്പാന്‍ വിഭവങ്ങള്‍ നേരിട്ട് ലഭിക്കും. അതെസമയം തന്നെ ജപ്പാനിലെ വ്യവസായ സമൂഹത്തോട് ഇന്ത്യയില്‍ കൂടുതല്‍ ജപ്പാന്‍ റസ്റ്റോറന്റുകള്‍ തുറക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു! ഇന്ന് ഇന്ത്യ വിവിധ തലങ്ങളില്‍ സമൂലമായ മാറ്റങ്ങളുടെ പാതയിലാണ്. അത് വ്യാവസായ സംരംഭങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതു വഴിയാകട്ടെ, സ്കില്‍ ഇന്ത്യ പദ്ധതിയിലൂടെയാകട്ടെ, നികുതി പരിഷ്കാരത്തിലൂടെ ആകട്ടെ, അല്ലെങ്കില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴിയാകട്ടെ, ഇന്ത്യ സമ്പൂര്‍ണ്ണമായി മാറുകയാണ്. ഇത് ജപ്പാനിലെ വ്യവസായികള്‍ക്കുള്ള വലിയ അവസരമാണ്. ഞങ്ങളുടെ വിവിധ സുപ്രധാന പദ്ധതികളുമായി നിരവധി ജപ്പാനീസ് കമ്പനികള്‍ അടുത്ത് പ്രവര്ത്തിക്കുന്നവെന്നറിഞ്ഞതില് എനിക്ക് സന്തോഷമുണ്ട്. അതിന്റെ നേരിട്ടുള്ള പ്രയോജനങ്ങള്‍ കാണുന്നതിന് ഇന്ന് സായാഹ്നത്തില്‍ ഇരു രാജ്യങ്ങളിലെയും വ്യവസായികളുടെ നേതൃത്വവുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജപ്പാന്റെ ഔദ്യോഗിക വികസന സഹായ പരിപാടിയിലെ ഏറ്റവും വലിയ പങ്കാളികള്‍ നമ്മളാണ്. വിവിധ മേഖലകളിലെ പദ്ധതികള്‍ക്കായി ഇന്ന് ഒപ്പു വച്ച ഉടമ്പടികളെ ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഞങ്ങള്‍ ഇന്നു നടത്തിയ ചര്‍ച്ചകളും ഒപ്പുവച്ച ഉടമ്പടികളും ഇന്ത്യയും ജപ്പാനും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള ഭാവി പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ വാക്കുകളോടെ ഞാന്‍ പ്രധാനമന്ത്രി ആബെയെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
ഇജിയോ ദെ ഗുസൈമാസ് (തത്ക്കാലം ഇത്രമാത്രം)
അരിഗാതോ ഗുസൈമാസ് (നന്ദി)
എല്ലാവര്ക്കും വളരെ നന്ദി.Expanding the horizons of bilateral relationship.
— Raveesh Kumar (@MEAIndia) September 14, 2017
The two leaders witness the exchange of MoUs/Agreements between #IndiaJapan pic.twitter.com/OBARyOTGOy
द्धिपक्षीय संबंधों का विस्तार
— Raveesh Kumar (@MEAIndia) September 14, 2017
दोनों प्रधान मंत्रिओं के समक्ष #IndiaJapan के बीच समझौता ज्ञापनों का आदान-प्रदान हुआ pic.twitter.com/mpBDxqORkt