QuoteHigh speed rail will begin a new chapter in new India's journey: PM Modi
QuoteIndia-Japan partnership has grown on several fronts, cooperation in clean energy and climate change have increased: PM
QuoteJapan has become third largest investor in India, in 2016-17 it invested over $4.7 million: PM Modi
QuoteOur focus is on ease of doing business in India, Skill India, taxation reforms and Make in India: PM Modi

ആദരണീയനായ പ്രധാനമന്ത്രി ഷിന്‍സോ ആബെ, സമുന്നതരായ പ്രതിനിധി സംഘാംഗങ്ങളെ, മാധ്യമ 
പ്രതിനിധികളെ,

കൊണ്ണീച്ചിവ( ഗുഡ് ആഫ്റ്റര്‍ നൂണ്‍ / നമസ്‌കാരം)

എന്റെ വിശിഷ്ട സ്‌നേഹിതന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഇന്ത്യയുടെ മണ്ണിലേയ്ക്ക്, പ്രത്യേകിച്ച് ഗുജറാത്തിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി ആബെയും ഞാനും പല സന്ദര്‍ഭങ്ങളിലും വിവിധ രാജ്യാന്തര സമ്മേളങ്ങള്‍ക്കിടയിലും കണ്ടു മുട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ ഇന്ത്യയില്‍ വച്ച് സ്വാഗതം ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്യാഹ്ലാദകരമാണ്. ഇന്നലെ അദ്ദേഹത്തോടൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ഞങ്ങള്‍ ഇരുവരും ദണ്ഡി കുടീരത്തില്‍ സന്ദര്‍ശനം നടത്തി. ജപ്പാന്റെ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ പോകുന്ന മുംബൈ -അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ഇന്നു രാവിലെ ഞങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇത് വലിയ ഒരു കാല്‍വയ്പാണ്. അതിവേഗ റെയില്‍ പദ്ധതിയുടെ വെറും തുടക്കമല്ല ഇത്. നമ്മുടെ ഭാവി ആവശ്യകതകളിലേയ്ക്ക് നോക്കുമ്പോള്‍ ഈ പുത്തന്‍ റെയില്‍ ദര്‍ശനം ആധുനിക ഇന്ത്യയുടെ ജീവനാഢിയായിട്ടാണ് ഞാന്‍ കരുതുന്നത്. അവിഘ്‌നം തുടരുന്ന ഇന്ത്യയുടെ മുന്നേറ്റം കൂടുതല്‍ വേഗതയാര്‍ന്ന ഒരു ഘട്ടത്തിലേയ്ക്കു കടന്നിരിക്കുകയാണ്. 

|

സുഹൃത്തുക്കളെ,

പരസ്പര വിശ്വാസം, ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ധാരണയും കരുതലും, ഉന്നത തല ചര്‍ച്ചകള്‍… ഇതാണ് ഇന്ത്യാ – ജപ്പാന്‍ ബന്ധത്തിലെ അതുല്ല്യത. വെറും രണ്ടു രാജ്യങ്ങള്‍ തമ്മിലോ മേഖലാ തലത്തിലോ ഒതുക്കാവുന്നതല്ല നമ്മുടെ പ്രത്യേക ആഗോള നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രസക്തി. ആഗോളവിഷയങ്ങളില്‍ നമുക്ക് വളരെ അടുത്ത സഹകരണമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍, ആണവോര്‍ജ്ജം സമാധാനപരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതു സംബന്ധിച്ച ചരിത്രപരമായ ഒരു ഉടമ്പടിയില്‍ ഞങ്ങള്‍ ഒപ്പു വയ്ക്കുകയുണ്ടായി. ആ ഉടമ്പടിക്ക് അംഗീകാരം നല്കിയ ജപ്പാനിലെ ജനങ്ങളോട്, ജപ്പാന്‍ പാര്‍ലമെന്റിനോട് പ്രത്യേകിച്ച് പ്രധാനമന്ത്രി ആബെയോട് ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു. കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച നമ്മുടെ സഹകരണത്തില്‍ ഈ ഉടമ്പടി പുതിയ ഒരു അധ്യായം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. 

|

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Thai epic based on Ramayana staged for PM Modi

Media Coverage

Thai epic based on Ramayana staged for PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi arrives in Sri Lanka
April 04, 2025

Prime Minister Narendra Modi arrived in Colombo, Sri Lanka. During his visit, the PM will take part in various programmes. He will meet President Anura Kumara Dissanayake.

Both leaders will also travel to Anuradhapura, where they will jointly launch projects that are being developed with India's assistance.