ആദരണീയനായ സ്‌റ്റേറ്റ് കൗണ്‍സെലര്‍,

ബഹുമാനപ്പെട്ട പ്രതിനിധികളെ,

മിങ്ഗ്ലാബ

മ്യാന്‍മാറിലെ സമാധാന പ്രക്രിയയ്ക്ക് താങ്കള്‍ നല്‍കിയ ധീരോത്തമായ നേതൃത്വം പ്രശംസനിയമാണ്. താങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് വ്യക്തമായി മനസിലാകുന്നുണ്ട്. റാഖിനേ സംസ്ഥാനത്തെ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷാഭടന്മാരുടെയും നിരപരാധികളായ ജനങ്ങളുടെയും ജീവന്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ക്കുള്ള ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

ഒരു വലിയ സമാധാന ദൗത്യമായിക്കൊള്ളട്ടെ, അല്ലെങ്കില്‍ ഒരു പ്രത്യേക പ്രശ്‌നത്തിന് പരിഹാരം കാണുന്നതായിക്കൊള്ളട്ടെ, അതിലെ ബന്ധപ്പെട്ട കക്ഷികളെല്ലാവരും മ്യാന്‍മാറിന്റെ ഐക്യവും അതിര്‍ത്തി ഭദ്രതയും മാനിച്ച് കൊണ്ട് സമാധാനവും, നീതിയും എല്ലാവര്‍ക്കും അന്തസ്സും ഉറപ്പാക്കുന്ന തരത്തിലുള്ള പരിഹാരത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഞങ്ങള്‍ ആശിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്‍മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏക്‌സിക്യൂട്ടീവ്, നിയമ നിര്‍മ്മാണ സഭ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കലിന് ഉള്ള നമ്മുടെ സമഗ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുമണ്ട്. അയല്‍ക്കാര്‍ എന്ന നിലയില്‍ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് പൊതുവായ താല്‍പര്യങ്ങളാണ് ഉള്ളത്. നമ്മുടെ ദൈര്‍ഘ്യമേറിയ അതിര്‍ത്തി പ്രദേശങ്ങളുടെയും കടലോര അതിര്‍ത്തികളുടെയും ഭദ്രത ഉറപ്പ് വരുത്താന്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം, ഊര്‍ജ്ജമേഖലയിലെ ബന്ധങ്ങള്‍, പരസ്പരം ബന്ധിപ്പിക്കലിന് പ്രോത്സാഹനം നല്‍കല്‍ എന്നിവയെല്ലാം നല്ല ഭാവിയിലേക്കുള്ള സൂചകങ്ങളാണ്.കലാടന്‍ പദ്ധതിയിലെ സിത്വവേ തുറമുഖം, പലേത്വാ ഉള്‍നാടന്‍ ജലഗതാഗത ഡെര്‍മിനല്‍ എന്നിവയുടെ നിര്‍മ്മാണം നാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിലെ റോഡ് ഘടകത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. അപ്പര്‍ മ്യാന്‍മാറിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഇന്ത്യയില്‍ നിന്നും അതിവേഗ ഡീസല്‍ ട്രക്കുകള്‍ ഇരുഭാഗത്തേയ്ക്കും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. മ്യാന്‍മാറില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ സംവിധാനങ്ങള്‍ എന്നിവ നമ്മുടെ വികസന പങ്കാളിത്തത്തില്‍ വരുന്നത് സന്തോഷകരമാണ്. മ്യാന്‍മാര്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് അഡ്വാന്‍സ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷന്‍ എന്നിവ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ഇവ രണ്ടും പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളായി വികസിച്ചുവരികയാണ്. ഭാവിയില്‍ നമ്മുടെ പദ്ധതികളെല്ലാം തന്നെ മ്യാന്‍മാറിന്റെ മുന്‍ഗണന അനുസരിച്ചുള്ളതായിരിക്കും. ഇന്ന് രണ്ടു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ നമ്മുടെ ബഹുമുഖ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളെ,

ഇന്ത്യയില്‍ വരാന്‍ ആഗ്രഹിക്കുന്ന മ്യാന്‍മാര്‍ പൗരന്മാര്‍ക്ക് സൗജന്യവിസ (ഗ്രാറ്റിസ് വിസ) നല്‍കാന്‍ തീരുമാനിച്ചതായി ഈ അവസരത്തില്‍ പ്രഖ്യാപിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 40 മ്യാന്‍മാര്‍ പൗരന്മാരെ സ്വതന്ത്രരാക്കുമെന്ന് അറിയിക്കാനും എനിക്ക് സന്തോഷമുണ്ട്. വളരെ വേഗം തന്നെ അവര്‍ക്ക് മ്യാന്‍മാറിലെ അവരുടെ കുടുംബങ്ങളുമായി ഒത്തുചേരാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആദരണീയരെ,

നേ പി ത്വായിലുണ്ടായിരുന്ന സമയമത്രയും എന്നെ സംബന്ധിച്ചിടത്തോളം വളരെ അര്‍ത്ഥവത്തായിരുന്നു. മ്യാന്‍മാറില്‍ ഇനിയുള്ള ദിവസങ്ങളില്‍ തങ്ങുന്നതിലും ഞാന്‍ വളരെ ആകാംക്ഷഭരിതനാണ്. ഇന്ന് ബേഗാനിലുള്ള ആനന്ദാ ക്ഷേത്രത്തില്‍ ഞാന്‍ പോകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച ആനന്ദാ ക്ഷേത്രത്തിന്റേയും മറ്റ് ചരിത്ര- സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സഹായത്തോടെ നടന്നുവരികയാണ്. യാംഗൂണിലെ ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊപ്പം ചരിത്രപരവും മതപരവുമായി പ്രധാന്യമുള്ള എല്ലാ സ്മാകരങ്ങളിലും ഞാന്‍ എന്റെ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കും.നമ്മുടെ പരസ്പര ഗുണത്തിനായി വളരെ ശക്തവും അടുപ്പമുള്ളതുമായ ഒരു പങ്കാളിത്തം ഉണ്ടാക്കുന്നതിനായി വരും കാലങ്ങളിലും നാം ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നന്ദി

ചേജു ടിന്‍ ബാ ദേ.

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Budget touches all four key engines of growth: India Inc

Media Coverage

Budget touches all four key engines of growth: India Inc
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 3
February 03, 2025

Citizens Appreciate PM Modi for Advancing Holistic and Inclusive Growth in all Sectors