വിയറ്റ്‌നാം ദേശീയ അസംബ്ലി പ്രസിഡന്റ് ശ്രീമതി ഇംഗുയെന്‍ തി കിം ഇംഗാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
2016 സെപ്റ്റംബറില്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചപ്പോള്‍ ഹാനോയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. വിയറ്റ്‌നാം ദേശീയ അസംബ്ലിയെ നയിക്കുന്ന ആദ്യവനിതയായ ശ്രീമതി ഇംഗാന്‍ ലോകത്താകെയുള്ള സ്ത്രീകള്‍ക്ക് പ്രചോദനം പകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പാര്‍ലമെന്ററി ബന്ധം മെച്ചപ്പെടുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും യുവ പാര്‍ലമെന്റ് അംഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ഇന്ന് ഒപ്പുവെക്കപ്പെടുന്ന, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായി സഹകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാര്‍ ഇന്ത്യയും വിയ്റ്റ്‌നാമും തമ്മിലുള്ള തന്ത്രപരമായ സമഗ്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
Mrs. Nguyen Thi Kim Ngan, President of the National Assembly of Vietnam met PM @narendramodi. pic.twitter.com/fduG5AuMsR
— PMO India (@PMOIndia) December 9, 2016