Quote'ഹൊറൈസൺ 2047' മാർഗ്ഗരേഖയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു
Quoteഡി-ഡേയുടെ 80-ാം വാർഷികത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
Quoteനടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

ഫ്രഞ്ച് റിപ്പബ്ലിക്ക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു.

പ്രധാനമന്ത്രിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തെ ഊഷ്മളമായി അഭിനന്ദിച്ച പ്രസിഡന്റ് മാക്രോൺ തുടർച്ചയായ മൂന്നാം ഭരണകാലത്തിന് പ്രധാനമന്ത്രിക്ക് ആശംസകൾ നേരുകയും ചെയ്തു.

പ്രസിഡന്റ് മാക്രോണിനോട് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തവും വിശ്വസനീയവുമായ തന്ത്രപരമായ പങ്കാളിത്തം വരും വർഷങ്ങളിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ ഒരുങ്ങുന്നുവെന്നതിന് അടിവരയിടുകയും ചെയ്തു.
'ഹൊറൈസൺ 2047' മാർഗ്ഗരേഖയിലെ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുന്നതിന് ഇരു നേതാക്കളും തീരുമാനിച്ചു.

ചരിത്രപരമായ ഡി-ഡേയുടെ 80-ാം വാർഷികത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് മാക്രോണിന് ആശംസകൾ അറിയിച്ചു.

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും അദ്ദേഹം ആശംസകൾ അറിയിച്ചു.

ബന്ധം തുടരാൻ ഇരു നേതാക്കളും ധാരണ‌യായി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India eyes potential to become a hub for submarine cables, global backbone

Media Coverage

India eyes potential to become a hub for submarine cables, global backbone
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 10
March 10, 2025

Appreciation for PM Modi’s Efforts in Strengthening Global Ties