ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മരിയ ഫെര്‍നാന്‍ഡ എസ്പിനോസ ഗാര്‍സെസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഐക്യരാഷ്ട്രസഭയുട 73ാമതു പൊതുസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശ്രീമതി എസ്പിനോസയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വരുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഏതൊക്കെ വിഷയങ്ങള്‍ക്കാണു മുന്‍ഗണന കല്‍പിക്കുകയെന്ന് ശ്രീമതി എസ്പിനോസ വിശദീകരിച്ചു. ചുമതലകള്‍ നിറവേറ്റുന്നതിന് അവര്‍ക്ക് ഇന്ത്യയുടെ സമ്പൂര്‍ണവും ക്രിയാത്മകവുമായ പിന്‍തുണ പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഭീകരവാദം, ഐക്യരാഷ്ട്രസഭ പരിഷ്‌കരിക്കല്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെയുള്ള ഗൗരവമേറിയ ആഗോള വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.