അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രനേട്ടത്തിനു ശ്രീ മോദിയെ പ്രസിഡന്റ് ബൈഡൻ ഊഷ്മളമായി അഭിനന്ദിച്ചു.
പ്രസിഡന്റ് ബൈഡനോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തിന്റെയും ജനാധിപത്യലോകത്തിന്റെയും വിജയമാണിതെന്നു വിശേഷിപ്പിച്ചു.
ആഗോളനന്മയ്ക്കായി ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു തുടർന്നും കൂട്ടായ പ്രവർത്തനം നടത്താൻ ഇരുനേതാക്കളും ധാരണയായി.
ഇപ്പോൾ നടക്കുന്ന ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിനു വിജയകരമായി സഹ-ആതിഥേയത്വം വഹിക്കുന്നതിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.
അടുത്തബന്ധം തുടരാനും ഇരുനേതാക്കളും സമ്മതിച്ചു.
Happy to receive call from my friend President @JoeBiden. Deeply value his warm words of felicitations and his appreciation for the Indian democracy. Conveyed that India-US Comprehensive Global Partnership is poised to witness many new landmarks in the years to come. Our…
— Narendra Modi (@narendramodi) June 5, 2024