സമ്പദ്ഘടനയുടെ പരിവര്‍ത്തനത്തിനും അതിനുവേണ്ടി വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തലസൗകര്യ വികസനമേഖല തുടങ്ങിയവയില്‍ നിതി ആയോഗ് സംസ്ഥാനങ്ങളുമായി നടത്തുന്ന സഹകരണത്തേയും കുറിച്ച് നിതി ആയോഗ് സി.ഇ.ഒ ശ്രീ അമിതാഭ്കാന്ത് നിതി ആയോഗിന്റെ ഭരണസമിതിയോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് അറിയിപ്പ് നല്‍കി. മുഖ്യമന്ത്രിമാരുടെ ഉപസമിതികള്‍ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍, സ്വച്ച് ഭാരത് മിഷന്‍, നൈപുണ്യവികസനം എന്നിവ യുക്തിസഹമാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. കാര്‍ഷികം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ആരോഗ്യം, വിഭ്യാഭ്യാസം, ഡിജിറ്റല്‍ ഇടപാട്, ഓഹരിവില്‍പ്പന, തീരദേശ-ദ്വീപ് വികസനം എന്നിവയ്ക്കായി സ്വീകരിച്ച മുന്‍കൈകള്‍ അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. ജില്ലകളിലുള്‍പ്പെടെ പ്രത്യേക ശ്രദ്ധപതിയേണ്ട പ്രദേശങ്ങളില്‍ അടിസ്ഥാന സേവന-പശ്ചാത്തലവിസന മേഖലകളുടെ മെച്ചപ്പെടുത്തലിനായി നിതി ആയോഗ് സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോഓപ്പറേറ്റീവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തങ്ങളുടെ ഡല്‍ഹിയിലെ കാവല്‍കേന്ദ്രമായി നിതി ആയോഗിനെ കാണണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
.
പരിസ്ഥിതിയെ കുടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന അറിവുകളുള്ള ഒരു വേദിയിലൂടെയാണ് നിധിആയോഗ് പ്രവര്‍ത്തിക്കുന്നത്. നയരൂപീകരണത്തിന് ആടിസ്ഥാനമായ തെളിവുകള്‍ സരൂപിക്കുക, ആശയരൂപീകരണം നടത്തുക അറിവുകള്‍ പങ്കുവയ്ക്കുക എന്നിവയ്ക്കായി ഉന്നതനിലവാരമുള്ള നിരവധി സ്ഥാപനങ്ങളുമായി നിതി ആയോഗിന് പങ്കാളിത്തമുണ്ട്.
.
നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ: അരവിന്ദ് പന്നഗരിയ യോഗത്തില്‍ പതിനഞ്ചുവര്‍ഷം നീണ്ടുനില്‍കുന്ന ദീര്‍ഘകാല വീക്ഷണത്തോടുകൂടിയ ഒരു പുതിയ സമീപനം മുന്നോട്ടുവച്ചു. ഇതില്‍ 7 വര്‍ഷം തന്ത്രങ്ങളുടെ രൂപീകരണവും 3 വര്‍ഷം നടപ്പാക്കലുമാണ് വിഭാവനചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഒരു കര്‍മ്മ പദ്ധതി അദ്ദേഹം യോഗത്തില്‍ വിതരണം ചെയ്തു. എല്ലാ വിഭാഗങ്ങളില്‍ നിന്നും 300ല്‍ ലധികം പ്രവര്‍ത്തകേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പ്രവര്‍ത്തന അജണ്ട 14-ാം ധനകാര്യകമ്മിഷന്‍ വിഹിതം ലഭിക്കുന്ന കാലയളവുമായി സംയോജിപ്പിച്ചായിരിക്കും. ഫണ്ട് നിര്‍ണ്ണയിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് കൂടുതല്‍ സ്ഥിരത നല്‍കും. ഈ ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള ഒരു പദ്ധതി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ: ശിവരാജ് സിംഗ് ചൗഹാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജലസേചനം, സാങ്കേതികവിദ്യയുടെ രൂപീകരണവും വിതരണവും, നയങ്ങളുടെയും വിപണിയുടെയും പരിഷ്‌ക്കരണം, ഇ-നാം, കന്നുകാലി ഉല്‍പ്പാദനം തുടങ്ങിയവയിലൂന്നിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
നിതി ആയോഗിലെ കാര്‍ഷികാംഗം ശ്രീ രമേശ് ചന്ദ് കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് വേണ്ട ചില നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതോടൊപ്പം അദ്ദേഹം വേഗത്തില്‍ ജലസേചന ഗുണങ്ങള്‍ ലഭിക്കുക, ഹര്‍ ഖേത്ത്‌കോ പാനി, ഓരോ തുള്ളിക്കും കൂടുതല്‍ വിള തുടങ്ങി പ്രധാനമന്ത്രി കൃഷി സിഞ്ചാരി യോജനയിലെ വിവിധ വശങ്ങളെക്കുറിച്ചും സംസാരിച്ചു.
.
Member-Agriculture, NITI Aayog, Shri Ramesh Chand elaborated on some of the steps needed for doubling farmers’ income and spoke of the various elements of the Pradhan Mantri Krishi Sinchai Yojana, such as Accelerated Irrigation Benefits Programme, Har Khet Ko Pani, and Per Drop, More Crop.
Click here to read opening remarks at 3rd Meeting of Governing Council of NITI Aayog
Click here to read closing remarks at 3rd Meeting of Governing Council of NITI Aayog