‘പ്രഗതി’ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയുടെയും ഭരണനിർവഹണത്തിന്റെയും അത്ഭുതകരമായ സംയോജനമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. ഇതു തടസങ്ങൾ നീക്കം ചെയ്യുന്നുവെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സ്‌ഫഡ് സെയ്‌ദ് ബിസിനസ് സ്കൂളും ഗേറ്റ്‌സ് ഫൗണ്ടേഷനും നടത്തിയ പഠനത്തിൽ ‘പ്രഗതി’യുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
“തടസ്സങ്ങൾ നീക്കം ചെയ്യുകയും പദ്ധതികൾ കൃത്യസമയത്തു പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയുടെയും ഭരണനിർവഹണത്തിന്റെയും അത്ഭുതകരമായ സംയോജനത്തെയാണു ‘പ്രഗതി’ പ്രതിനിധാനം ചെയ്യുന്നത്. വർഷങ്ങളായി, ഈ സെഷനുകൾ ഗണ്യമായ നേട്ടങ്ങളിലേക്കു നയിച്ചു. ഇതു ജനങ്ങൾക്കു വളരെയധികം പ്രയോജനം ചെയ്തു.
@OxfordSBS, @GatesFoundation എന്നിവ നടത്തിയ പഠനത്തിൽ ‘പ്രഗതി’യുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
PRAGATI represents a wonderful amalgamation of technology and governance, ensuring silos are removed and projects are completed on time. Over the years, these sessions have led to substantive benefits, which have greatly benefitted people.
— Narendra Modi (@narendramodi) December 2, 2024
Am glad that the effectiveness of…