തുര്‍ക്കി പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. രിസെപ് തയ്യിപ്പ് എര്‍ദോഗന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ചു.
അടുത്തിടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം സംഭവിച്ചതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് എര്‍ദോഗന്‍, ആക്രമണത്തില്‍ പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണു ഭീകരവാദമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ രാഷ്ട്രങ്ങളും ഭീകരവാദത്തിനെതിരെ അടിന്തരവും പ്രകടവും അനിവാര്യവുമായ നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.