ഉപരാഷ്ട്രപതി ശ്രീ. ഹാമിദ് അന്‍സാരി രചിച്ച ‘പൗരനും സമൂഹവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി പുസ്തകം പ്രകാശനം ചെയ്തു.
പുസ്തകത്തിലൂടെ തന്റെ ചിന്തകള്‍ ഭാവി തലമുറകള്‍ക്കായി പങ്കുവച്ച ഉപരാഷ്ട്രപതിയെ ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അഭിനന്ദിച്ചു.
സാങ്കേതിക വിദ്യ പൗരന്‍മാരെ ഇന്റര്‍നെറ്റ് പൗരന്‍മാരാക്കി മാറ്റിയെന്നു (നെറ്റിസണ്‍സ്) പരമ്പരാഗത അതിര്‍ത്തികളെ മായ്ച്ചുകളഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും ഇന്ത്യയില്‍ പൗരനും സമൂഹത്തിനുമിടക്ക് കുടുംബം എന്ന ഒരു ഘടകമുണ്ടെന്നും അതാണ് നമ്മുടെ വലിയ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ഭാഷകളും ഭാഷാഭേദങ്ങളാല്‍ സമ്പന്നമായതും വിവിധ മതവിശ്വാസത്തില്‍പ്പെട്ടവര്‍ ഐക്യത്തോടെ ജീവിക്കുന്നതുമായ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സാധ്യമാക്കാന്‍ എല്ലാ പൗരന്‍മാരും സംഭാവന നല്‍കിയതായി അദേഹം വ്യക്തമാക്കി.