അടുത്തിടെ കേന്ദ്രഗവണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 170 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
![](https://cdn.narendramodi.in/cmsuploads/0.19069400_1530712794_ias1.jpg)
പ്രായോഗികപരിശീലന സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രി യുവ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ജന്‍ ഭാഗീദാരി, വിവരം പങ്കിടല്‍, വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തല്‍, ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തുടങ്ങി സദ്ഭരണത്തിന്റെ ചില ഘടകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
![](https://cdn.narendramodi.in/cmsuploads/0.34830500_1530712809_ias2.jpg)
ഗ്രാമ സ്വരാജ് അഭിയാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങി അടുത്തിടെ ആരംഭിച്ച പദ്ധതികളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടു.
![](https://cdn.narendramodi.in/cmsuploads/0.22269400_1530712826_ias3.jpg)
![](https://cdn.narendramodi.in/cmsuploads/0.01452400_1530712864_ias4.jpg)
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.