പരപ്രേരണയില്ലാതെ ഭരണം നടത്തുന്നതിനും സമയബന്ധിതമായ നടപ്പാക്കലിനും ഐ.സി.ടി അധിഷ്ഠിത ബഹു-മാതൃക വേദിയായ (ഐ.സി.ടി അധിഷ്ഠിത, മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോം ഫോര്‍ പ്രോ-ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷന്‍)-്ര്രപഗതി വഴിയുള്ള തന്റെ 27-ാമത് ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ആദ്ധ്യക്ഷ്യം വഹിച്ചു.
കഴിഞ്ഞ 26 പ്രഗതി യോഗങ്ങളില്‍ 11 ലക്ഷം കോടി രൂപക്കുള്ള പദ്ധതികളുടെ സമഗ്രമായ വിലയിരുത്തലാണ് കണ്ടത്. വിവിധ മേഖലകളില്‍ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തിരുന്നു.
ഇന്ന് 27-ാമത്തെ യോഗത്തില്‍ റെയില്‍വേ, റോഡ്, ഊര്‍ജ്ജ മേഖലകളിലെ എട്ട് പശ്ചാത്തലസൗകര്യ വികസനപദ്ധതികളാണ് പ്രധാനമന്ത്രി അവലോകനം ചെയ്തത്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ചണ്ഢിഗഢ്, ആന്ധ്രാ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നവയാണ് ഈ പദ്ധതികള്‍.
നിലവിലെ ജില്ലാ/ റഫറല്‍ ആശുപത്രികളോട് ചേര്‍ന്ന് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ നടത്തിപ്പ് പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ആരോഗ്യമേഖലയില്‍ നിരവധി സംരംഭങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്നത് ചൂണ്ടിക്കാട്ടികൊണ്ട്, അതിവേഗത്തില്‍ ആരോഗ്യ പശ്ചാത്തലസൗകര്യങ്ങല്‍ ഉയര്‍ത്തുന്നതിനുള്ള ആഹ്വാനവും അദ്ദേഹം നല്‍കി.
2018 ഏപ്രില്‍ 14 മുതല്‍ മേയ് 5 വരെ നടന്ന ഗ്രാമ സ്വരാജ് അഭിയാന്റെ ആദ്യ പാദത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏഴ് പ്രധാനപ്പെട്ട പദ്ധതികള്‍ 16,000 ലധികം ഗ്രാമങ്ങളില്‍ നടപ്പാക്കുന്നതില്‍ വലിയ വിജയം കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഭിലഷണീയമായ ജില്ലകളിലെ 40,000 ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഗ്രാമസ്വരാജ് അഭിയാന്റെ രണ്ടാംഘട്ടം നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 15നകം കഴിയുന്നത്ര ഫലം കൈവരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പ്രയത്‌നിക്കാനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സൗഭാഗ്യ പദ്ധതിയില്‍ ഇതിനകം കൈവരിച്ച നേട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. നിശ്ചിതസമയത്തിനുള്ളില്‍ ലക്ഷ്യമിട്ട 4 കോടി കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ എത്തിക്കുകയെന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമവും എല്ലാവരും നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.