എന്റ സഹപൗരന്മാരെ, ദിവസം മുഴുവന്‍ ഞാന്‍ പഞ്ചാബിലായിരുന്നു . ഡല്‍ഹിയില്‍ എത്തിയ ശേഷം നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്ന് ഞാന്‍ ആലോചിച്ചു.
ഇന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഒരു പ്രധാനപ്പെട്ട വിഷയത്തില്‍, വര്‍ഷങ്ങളുടെ ചരിത്രമുള്ള ഒന്നിന് വിധി പ്രഖ്യാപിച്ചു.
ഈ വിഷയം ദിവസവും കോടതിയില്‍ കേള്‍ക്കണമെന്ന് രാജ്യമാകെ ആഗ്രഹിച്ചിരുന്നു. ശരിക്കും അത് സംഭവിക്കുകയും അതിന്റെ പരിണിതഫലമാണ് ഇന്നത്തെ വിധി. ദശകങ്ങളായി നിണ്ടുനിന്നിരുന്ന നിയമപ്രക്രിയകള്‍ക്ക് ഇന്ന് സമാപനവുമായി.
![](https://cdn.narendramodi.in/cmsuploads/0.96980700_1573449992_684-01.jpg)
സുഹൃത്തുക്കളെ, ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ലോകത്തിനാകെ അറിയാം. നമ്മുടെ ജനാധിപത്യം എത്ര ഊര്‍ജ്ജസ്വലവും ശക്തവുമാണെന്ന് ഇന്ന് ലോകത്തിനും മനസിലായി.
ഇന്നത്തെ വിധിക്ക് ശേഷം, രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും, എല്ലാ സമുദായങ്ങളും എല്ലാ മതങ്ങളും, ആ വിധിയെ തുറന്ന കൈകളോടെ സ്വീകരിച്ച രീതി. ഇന്ത്യയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ധാര്‍മ്മികതയുടെ, സംസ്‌ക്കാരത്തിന്റെ, പാരമ്പര്യതത്തിന്റെ അതുപോലെ നമ്മില്‍ അന്തര്‍ലീനമായ സാഹോദര്യത്തിന്റെ പ്രസരിപ്പിന്റെ പ്രകടനമാണിത്.
സഹോദരി, സഹോദരന്മാരെ, നാനാത്വത്തില്‍ ഏകത്വം-എന്ന വൈശിഷ്ട്യത്തിലാണ് ഇന്ത്യ അറിയപ്പെടുന്നത്. ആ പ്രസരിപ്പ് ഇന്ന് ശരിക്കും പ്രകടമായി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കെങ്കിലും ഇന്ത്യയുടെ ധാര്‍മ്മികതയായ നനാത്വത്തില്‍ ഏകത്വത്തെ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍. ഇന്നത്തെ ദിവസത്തെ അതിന്റെ ഐതിഹാസിക ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിന്റെ സുവര്‍ണ്ണദിനമാണ്.
വാദത്തിന്റെ സമയത്ത് (അയോദ്ധ്യാ വിഷയത്തില്‍) ബഹുമാനപ്പെട്ട സുപ്രീംകോടതി ക്ഷമയോടെ എല്ലാവരെയും കേട്ടശേഷമാണ് കോടതി ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.
ഇത് ഒരു ലളിതമായ കാര്യമല്ല.
ഇന്ന് ഒരു ചരിത്രദിവസമാണ്. ഇന്ന് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുവര്‍ണകാലത്തിന്റെ ആരംഭമാണ്. വിധി ഏകകണ്ഠവും ധീരവുമാണ്. വിധിയില്‍ സുപ്രീംകോടതി മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കാട്ടി. നമ്മുടെ നീതിന്യായ സംവിധാനം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
![](https://cdn.narendramodi.in/cmsuploads/0.75662900_1573450073_684-1.jpg)
സുഹത്തുക്കളെ,
ഇന്ന് നവംബര്‍ 9 ആണ്,
ബെര്‍ലിന്‍മതില്‍ തകര്‍ന്ന ദിവസമാണിന്ന്.
രണ്ട് വ്യത്യസ്ത ചിന്താ ധാരകള്‍ ഒന്നിച്ചുവന്ന് ഒരു പുതിയ പ്രതിജ്ഞ എടുത്തു.
ഇന്ന് നവംബര്‍ 9 കര്‍ത്താര്‍പൂര്‍ ഇടനാഴി യാഥാർഥ്യമായി . ഈ ഇടനാഴിക്ക് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച പ്രയത്‌നം നടത്തി.
്‌ഐക്യത്തോടെ തുടരാനും ഒന്നിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സന്ദേശമാണ് ഇന്ന് നവംബര്‍ 9ലെ വിധിയില്‍ സുപ്രീംകോടതി നല്‍കുന്നത്. അവിടെ ആര്‍ക്കും വിദ്വേഷമുണ്ടാകരുത് .
ആരുടെയും മനസില്‍ വെറുപ്പിന്റെ ഒരു ചെറുകണികയെങ്കിലുമുണ്ടെങ്കില്‍ അത്തരം വികാരങ്ങളോട് വിടപറയാനുള്ള സമയമാണിത്.
നവ ഇന്ത്യയില്‍ ഭയത്തിനോ, വെറുപ്പിനോ, നിഷേധാത്മാകതയ്‌ക്കോ ഇടമില്ല.
സുഹൃത്തുക്കളെ,
ഇന്നത്തെ വിധിയിലൂടെ ഏത്ര ദുര്‍ഘടമായ വിഷയമാണെങ്കിലും അതിനെ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടും നിയമത്തിന്റെ ജീവചൈതന്യത്തിനുള്ളില്‍ നിന്നുകൊണ്ടും പരിഹരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് സുപ്രീം കോടതി നല്‍കുന്നത്.
ഈ വിധിയില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്, ചിലപ്പോള്‍ കാലതാമസമുണ്ടായാലും നാം ക്ഷമയോടെയിരിക്കണം. ഇത് എല്ലാവരുടെയും താല്‍പര്യത്തിലുള്ളതാണ്.
എല്ലാ അവസരത്തിലും ഇന്ത്യയുടെ ഭരണഘടനയില്‍, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ നമുക്കുള്ള വിശ്വാസം അചഞ്ചലമായി നിലകൊള്ളണം. ഇത് വളരെ സുപ്രധാനമാണ്.
സുഹൃത്തുക്കളെ,
സുപ്രീംകോടതിയുടെ വിധി ഒരു പുതുപുലരിയുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നതാണ്.
അയോദ്ധ്യാ തര്‍ക്കം നിരവധി തലമുറകളില്‍ പ്രത്യാഘാതം ഉണ്ടാക്കിയതാണ്. എന്നാല്‍ ഇന്നത്തെ വിധിക്ക് ശേഷം വരുന്നതലമുറ പുതിയ ഊര്‍ജ്ജത്തോടെ നവ ഇന്ത്യ നിര്‍മ്മിക്കുന്നതിന് വേണ്ടി തങ്ങളെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടത്.
വരൂ, നമുക്ക് ഒരു പുതിയ തുടക്കം കുറിയ്ക്കാം.
വരിക നമുക്ക് നവ ഇന്ത്യ നിര്‍മ്മിക്കാം.
നാം ശക്തരായിരിക്കണം, ആരും പിന്തള്ളപ്പെട്ടു പോകരുത് എന്ന മുന്‍വ്യവസ്ഥ യിൽ അധിഷ്ഠിതമായിരിക്കണം നമ്മുടെ വികസനം.
നമുക്ക് എല്ലാവരെയും ഒന്നിച്ചുകൊണ്ടുവരണം, എല്ലാവരുടെയൂം വികസനത്തിനായി പ്രവര്‍ത്തിക്കണം, എല്ലാവരുടെയും വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട് മുന്നോട്ടുപേകണം.
സുഹൃത്തുക്കളെ, സുപ്രീംകോടതി രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അതിനെ്‌റ വിധി പ്രസ്താവിച്ചുകഴിഞ്ഞു.
ഈ തീരുമാനം നാം എല്ലാ പൗരന്മാരെയും രാജ്യനിര്‍മ്മാണം കൂടുതല്‍ ഗൗരവമായി ഏറ്റെടുക്കണമെന്ന നമ്മുടെ ഉത്തരവാദിത്വം അവശ്യകര്‍ത്തവ്യവുമാക്കുന്നു.
ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ നിയമവും അതിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളുമൊക്കെ പിന്തുടരുകയെന്നതും അവശ്യകര്‍ത്തവ്യമാണ്.
ഒരു സമൂഹം എന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും നമ്മുടെ കടമകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കണം.
നമ്മിലുള്ള ഐക്യം, സാഹോദര്യം, സൗഹൃദം, യോജിപ്പ്, സമാധാനം എന്നിവ രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്.
നമ്മള്‍ ഇന്ത്യാക്കാര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ഒന്നിച്ച് മുന്നേറുകയും ചെയ്താല്‍ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളും ഉദ്ദ്യേശങ്ങളും നേടിയെടുക്കാനാകുകയുള്ളു.
ജയ്ഹിന്ദ്
अयोध्या फैसले पर संबोधन- आज सुप्रीम कोर्ट ने एक ऐसे महत्वपूर्ण मामले पर फैसला सुनाया है, जिसके पीछे सैकड़ों वर्षों का एक इतिहास है।पूरे देश की ये इच्छा थी कि इस मामले की अदालत में हर रोज़ सुनवाई हो, जो हुई, और आज निर्णय आ चुका है: PM @narendramodi
— PMO India (@PMOIndia) November 9, 2019
फैसला आने के बाद जिस प्रकार हर वर्ग ने, हर समुदाय ने, हर पंथ के लोगों ने,
— PMO India (@PMOIndia) November 9, 2019
पूरे देश ने खुले दिल से इसे स्वीकार किया है, वो भारत की पुरातन संस्कृति,
परंपराओं और सद्भाव की भावना को प्रतिबिंबित करता है: PM @narendramodi
भारत की न्यायपालिका के इतिहास में भी आज का ये दिन एक स्वर्णिम अध्याय की तरह है।
— PMO India (@PMOIndia) November 9, 2019
इस विषय पर सुनवाई के दौरान सुप्रीम कोर्ट ने सबको सुना, बहुत धैर्य से सुना और सर्वसम्मति से फैसला दिया: PM @narendramodi