വാരണാസിയിലെ ചരിത്രപ്രധാനമായ തുളസീമാനസ് ക്ഷേത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തദവസരത്തില്‍ രാമായണത്തെക്കുറിച്ചുള്ള തപാല്‍സ്റ്റാംപിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
തുളസീമാനസ് ക്ഷേത്രപരിസരത്തുവെച്ചു രാമായണം പ്രമേയമായുള്ള തപാല്‍ സ്റ്റാംപ് പ്രകാശനം ചെയ്യപ്പെടുന്ന സാഹചര്യത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സമൂഹത്തില്‍ സ്റ്റാംപുകള്‍ക്കു വിശേഷപ്പെട്ട സ്ഥാനമുണ്ടെന്ന് ഓര്‍മിപ്പിച്ചു. നമ്മുടെ ചരിത്രം സംരക്ഷിക്കാനുള്ള അദ്ഭുതകരമായ ഒന്നാണ് സ്റ്റാംപുകളെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജീവിതവും ആദര്‍ശങ്ങളും എങ്ങനെയാണ് ഇപ്പോഴും എല്ലാവരെയും പ്രചോദിപ്പിക്കുന്നത് എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗിച്ചു.
ദുര്‍ഗാ മാതാ ക്ഷേത്രവും ദുര്‍ഗാ കുണ്ടും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
Stamps have a special place in society. They are a wonderful way to preserve our history: PM while releasing postage stamp on the Ramayana
— PMO India (@PMOIndia) September 22, 2017
The life and ideals of Lord Rama inspire everyone: PM @narendramodi in Varanasi
— PMO India (@PMOIndia) September 22, 2017