ജര്‍മന്‍ ചാന്‍സലര്‍ ഡോ. ഏഞ്ചല മെര്‍ക്കലിനൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ ഗാന്ധിസ്മൃതി സന്ദര്‍ശിച്ചു.
പ്രമുഖ ശില്‍പി പത്മഭൂഷണ്‍ ശ്രീ റാം സുതര്‍ നിര്‍മിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കരികില്‍വെച്ച് ജര്‍മന്‍ ചാന്‍സലറെ പ്രധാനമന്ത്രി വരവേല്‍ക്കുകയായിരുന്നു.
ഗാന്ധിസ്മൃതിയുടെ പ്രാധാന്യം വിവരിച്ച പ്രധാനമന്ത്രി, ഗാന്ധിസ്മൃതി സ്ഥിതിചെയ്യുന്നത് മഹാത്മാ ഗാന്ധി ജീവിതാവസാനം കഴിഞ്ഞതും 1948 ജനുവരി 30നു വധിക്കപ്പെട്ടതുമായ സ്ഥലത്താണെന്ന് ഓര്‍മിപ്പിച്ചു.
തുടര്‍ന്നു ലോകനേതാക്കള്‍ മ്യൂസിയം സന്ദര്‍ശിക്കുകയും പ്രശസ്ത കലാകാരന്‍ ശ്രീ. ഉപേന്ദ്ര മഹാരഥിയും ശാന്തിനികേതനിലെ ശ്രീ. നന്ദലാല്‍ ബോസിന്റെ ശിഷ്യയായ ഇന്‍ഡോ-ഹംഗേറിയന്‍ ചിത്രകാരി എലിസബത്ത് ബ്രണ്ണറും വരച്ച ചിത്രങ്ങളും പെയ്ന്റിങ്ങുകളും കാണുകയും ചെയ്തു. ശ്രീ. ബിരാദ് രാജാറാം യജ്‌നിക് ക്യൂറേറ്ററായുള്ള, അഹിംസ, സത്യഗ്രഹം എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഗ്യാലറിയും ഇരുവരും സന്ദര്‍ശിച്ചു.
മഹാത്മാ ഗാന്ധിക്കും ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനുമുള്ള ഓഡിയോ ടെസ്റ്റിമോണിയല്‍ ഉള്‍പ്പെടെ മ്യൂസിയത്തില്‍ ഉള്ള ഇന്‍സ്റ്റലേഷനുകള്‍ സന്ദര്‍ശിച്ച നേതാക്കള്‍, 107 രാജ്യങ്ങളില്‍ പാടിയ ‘വൈഷ്ണവ ജന തോ’ ഗാനം പ്രദര്‍ശിപ്പിക്കുന്ന ഇന്ററാക്റ്റീവ് കിയോസ്‌കിലും എത്തി.
തുടര്‍ന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജര്‍മന്‍ ചാന്‍സലര്‍ ഡോ. ഏഞ്ചല മെര്‍ക്കലും രക്തസാക്ഷ്‌സ്മാരകത്തിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.