ഫലപ്രദമായ പ്രവൃത്തികൾ ചെയ്യാനുള്ള 100 ദിന ചലഞ്ച് നമോ ആപ്പിലെ വികസിത് ഭാരത് അംബാസഡർ മൊഡ്യൂളിൽ സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു. വികസിത് ഭാരത് അംബാസഡർ ആകുക എന്നത് ശക്തികളെ കൂട്ടിയിണക്കുന്നതിനും വികസന അജണ്ട പ്രചരിപ്പിക്കുന്നതിനും വികസിത ഇന്ത്യ എന്ന ദൗത്യം നിറവേറ്റുന്നതിനായി നമ്മുടെ ഊർജ്ജം വിനിയോഗിക്കുന്നതിനുമുള്ള മികച്ച മാർഗമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ജനങ്ങൾ തന്നെ ശക്തിപകരുന്ന വികസനം എന്താണെന്ന് 140 കോടി ഇന്ത്യക്കാർ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. വികസിത ഭാരതം ആകാനുള്ള കൂട്ടായ ശ്രമങ്ങളിൽ നമ്മൾ ഓരോരുത്തരും അവിഭാജ്യ പങ്കാളികളാണ്.
https://www.narendramodi.in/ViksitBharatAmbassador
ഒരു വികസിത് ഭാരത് അംബാസഡർ ആയിരിക്കുക എന്നത് നമ്മുടെ ശക്തികളെ കൂട്ടിയിണക്കുന്നതിനും വികസന അജണ്ട പ്രചരിപ്പിക്കുന്നതിനും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ദൗത്യം നിറവേറ്റുന്നതിന് നമ്മുടെ ഊർജ്ജം ഉപയോഗിക്കുന്നതിനുമുള്ള ഒരു ഉത്തമ മാർഗമാണ്. NaMo ആപ്പിൽ സൈൻ അപ്പ് ചെയ്തുകൊണ്ട്, വികസിത് ഭാരത് അംബാസഡർ മൊഡ്യൂളിൽ ലളിതവും എന്നാൽ ഏറെ ഫലപ്രദവുമായ പ്രവൃത്തികൾ ചെയ്യാനുള്ള 100 ദിന ചാലഞ്ച് സ്വീകരിച്ചുകൊണ്ട് നമുക്ക് ഈ ബഹുജന പ്രസ്ഥാനത്തിൽ അണിചേരാം. ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള, ഏറ്റവും ഊർജ്ജസ്വലരും പ്രതിഭാശാലികളുമായ ചില അംബാസഡർമാരെ വ്യക്തിപരമായി കണ്ടുമുട്ടാൻ ഞാൻ ആഗ്രഹിക്കുന്നു."
140 crore Indians have shown the world what people-powered development is!
— Narendra Modi (@narendramodi) December 7, 2023
Each of us are integral contributors in the collective efforts to become Viksit Bharat.https://t.co/nXdJCoEzAd
Being a #ViksitBharatAmbassador is an ideal way to combine our strengths, spread the…