എന്നിക്ക് ഒരു കൃഷിക്കാരൻ ദാരിദ്ര്യത്തിൻറെ സൂചനയും, ഒരു ബ്രിട്ടീഷ് സേനയുടെ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്തുന്ന ഒരു സൈന്യവുമാണ് - ചൗധരി ഛോട്ടു റാം കർഷകരെ കുറിച്ച് പറഞ്ഞത് - പ്രധാനമന്ത്രി
ബക്രാ അണക്കെട്ട് നിർമിക്കാനുള്ള ആശയം ചൗധരി ഛോട്ടു റാമിന്റെ ആശയമാണെന്ന് പലരും അറിഞ്ഞുകാണില്ല .ബിലാസ്പൂരിലെ രാജവിനോടൊപ്പം അദ്ദേഹം ഭക്ര അണക്കെട്ട് പദ്ധതിയിൽ ഒപ്പിട്ടു: പ്രധാനമന്ത്രി
ചൗധരി സഹാബിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് , കർഷകരുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി മോദി
ഹരിയാനയിലെ കർഷകരുടെ വരുമാനം വവർദ്ധിക്കുമെന്നും, ഹരിയാനയിലെ ഗ്രാമങ്ങൾ സമ്പന്നമാകുമെന്നും ഞങ്ങൾ ഉറപ്പ് വരുത്തുന്നു: പ്രധാനമന്ത്രി
ബേഠി ബചാവോ, ബേഠി പഠാവോ' പദ്ധതി വഴി ഹരിയാനയിൽ ഉണ്ടായ നേട്ടത്തിൽ ഇന്ന് സര്‍ ഛോട്ടു റാമിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും: പ്രധാനമന്ത്രി
ഇന്ന്, ഹരിയാന രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ വളർച്ച ദീർഘകാലാടിസ്ഥാനത്തിൽ നിലനിക്കുമെന്ന് ഉറപ്പുവരുത്താൻ നമ്മൾ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹരിയാനയിലെ റോത്തക്കിലെ സാംപ്ല സന്ദര്‍ശിച്ചു.

ദീനബന്ധു സര്‍ ഛോട്ടു റാമിന്റെ പ്രതിമ അദ്ദേഹം അനാവരണം ചെയ്തു. സോനേപ്പേട്ടില്‍ റെയില്‍ കോച്ച് നന്നാക്കുന്ന കേന്ദ്രത്തിനു പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ മേഖലയില്‍ റെയില്‍ കോച്ചുകള്‍ നന്നാക്കുന്നതിനുള്ള പ്രധാന കേന്ദ്രമായിരിക്കും ഇത്. മുന്‍കൂട്ടി തയ്യാറാക്കിവെച്ച ഘടകങ്ങള്‍ കൊണ്ടു നിര്‍മാണം നടത്തുന്ന സാങ്കേതികവിദ്യയും ആധുനിക യന്ത്രസംവിധാനവും പരിസ്ഥിതിസൗഹൃദപൂര്‍ണമായ രീതിയും അവലംബിച്ചായിരിക്കും ഇതിന്റെ നിര്‍മാണം. 
ഇന്ത്യക്കു വലിയ സംഭാവനകള്‍ അര്‍പ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്നു ചൗധരി ഛോട്ടു റാം ജിയെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദരിദ്രരുടെയും കരുത്തുറ്റ ശബ്ദമായിരുന്ന സര്‍ ഛോട്ടു റാമെന്നും അദ്ദേഹം വിശദീകരിച്ചു. 

റെയില്‍ കോച്ച് നന്നാക്കല്‍ കേന്ദ്രം സോനേപ്പേട്ടിന്റെ മാത്രമല്ല, ഹരിയാന സംസ്ഥാനത്തിന്റെയാകെ വികസനത്തിനു ഗുണകരമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനൊപ്പം ഈ മേഖലയിലെ ചെറുകിട സംരംഭകര്‍ക്കു ഗുണകരമായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
സര്‍ ഛോട്ടു റാമിന്റെ കാഴ്ചപ്പാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭക്ര അണക്കെട്ടിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ സര്‍ ഛോട്ടു റാം കൈക്കൊണ്ട നടപടികള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ചെയ്തുവരുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. 

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചു പരാമര്‍ശിക്കവേ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് ഈ സംസ്ഥാനത്തുനിന്നുള്ള വ്യക്തിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം ഈ പദ്ധതിയുടെ നേട്ടം അമ്പതിനായിരത്തിലേറെ പേര്‍ക്കു ലഭിച്ചു എന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. 

'ബേഠി ബചാവോ, ബേഠി പഠാവോ' പദ്ധതി വഴി ഉണ്ടായ നേട്ടത്തെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി സൂചിപ്പിച്ചു. ഹരിയാനയിലെ ഗ്രാമങ്ങളില്‍ ജനിച്ച ബാലികമാര്‍ രാജ്യത്തെ ആഗോളതലത്തില്‍ പ്രശസ്തമാക്കിത്തീര്‍ക്കുന്നു എന്നും ഇന്ത്യയെ ആഗോള കായികശക്തിയാക്കി മാറ്റാന്‍ ഹരിയാനയിലെ യുവാക്കള്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സര്‍ ഛോട്ടു റാമിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലേക്കു നാം അതിവേഗം മുന്നേറുകയാണെന്നതിന്റെ സൂചനയാണ് ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones