ബിഹാറിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യോമിരീക്ഷണം നടത്തി. ദുരിതാശ്വാസപ്രവര്‍ത്തനവും പുനരധിവാസവും നഷ്ടപരിഹാര വിതരണവും സംബന്ധിച്ചു മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി ശ്രീ. സുശീല്‍ മോദിയുമായും ഉന്നത സംസ്ഥാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും ചെയ്തു സാധ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്ത പ്രധാനമന്ത്രി, അടിയന്തര സഹായമായി 500 കോടി രൂപ അനുവദിക്കുകയും ചെയ്തു.
പ്രളയം നിമിത്തമുണ്ടായ നഷ്ടവും ദുരിതാശ്വാസ പ്രവര്‍ത്തനവും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി. കൃഷിനാശം വിലയിരുത്തി വിള ഇന്‍ഷുറന്‍സ് സംബന്ധിച്ച കര്‍ഷകരുടെ അവകാശവാദങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനും പരമാവധി വേഗം സഹായമെത്തിക്കാനും അതിവേഗം നടപടി കൈക്കൊള്ളാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
തകരാറിലായ റോഡുകള്‍ നന്നാക്കാന്‍ റോഡ്, ഉപരിതല ഗതാഗത മന്ത്രാലയത്തിനു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഊര്‍ജവിതരണ സംവിധാനത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കും.
പ്രളയത്തില്‍പ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം വിതരണം ചെയ്യും.
സപ്തകോശി വന്‍ അണക്കെട്ടു പദ്ധതിയും സുന്‍കോസി സംഭരണ-വഴിതിരിച്ചുവിടല്‍ പദ്ധതിയും സംബന്ധിച്ച വിശദമായ പദ്ധതിരേഖ പരമാവധി നേരത്തേ തയ്യാറാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. ഷേര്‍ ബഹദൂര്‍ ദ്യൂബയും പരസ്പരം സമ്മതിച്ചു. വെള്ളം കെട്ടിനില്‍ക്കുന്നതും വള്ളപ്പൊക്ക നിയന്ത്രണവും സംബന്ധിച്ച കാര്യങ്ങളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മേഖലയിലാകെ ഉള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ഇതു സഹായകമാകും.
PM @narendramodi undertook an aerial survey to take stock of the situation arising due to the floods in Bihar. pic.twitter.com/fl6ti3IWTO
— PMO India (@PMOIndia) August 26, 2017
PM @narendramodi and Bihar CM @NitishKumar take stock of the flood situation in Bihar during the aerial survey this morning. pic.twitter.com/qvFgG72pS6
— PMO India (@PMOIndia) August 26, 2017
प्रधानमंत्री नरेन्द्र मोदी ने आज बिहार के बाढ़ प्रभावित क्षेत्रों का हवाई सर्वेक्षण किया।
— PMO India (@PMOIndia) August 26, 2017
प्रधानमंत्री ने नुकसान के आकलन के लिए तुरंत ही एक central team भेजने का भी आश्वासन दिया है।
— PMO India (@PMOIndia) August 26, 2017
बाढ़ से प्रभावित सड़कों की मरम्मत के लिए सड़क एवं परिवहन मंत्रालय को उपयुक्त कार्रवाई करने का भी निर्देश दिया गया है।
— PMO India (@PMOIndia) August 26, 2017
बाढ़ से प्रभावित विद्युत् इंफ्रास्ट्रक्चर की शीघ्र बहाली के लिए भी केन्द्र, राज्य सरकार की हर संभव मदद करेगा |
— PMO India (@PMOIndia) August 26, 2017
प्रधान मंत्री राहत कोष से प्रत्येक मृतक के परिवार को 2 लाख रुपए एवं गंभीर रूप से घायल व्यक्ति को 50 हजार रुपए की दर से सहायता दी जाएगी।
— PMO India (@PMOIndia) August 26, 2017