പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (മെയ് 25, 2018 ) പശ്ചിമ ബംഗാളും ജാര്‍ഖണ്ഡും സന്ദര്‍ശിക്കും.
അദ്ദേഹം ശാന്തി നികേതനിലെ വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാസ്‌കാരിക ബന്ധങ്ങളുടെ അടയാളമായ ബംഗ്ലാദേശ് ഭവന്‍ ശാന്തിനികേതനില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീന ഈ രണ്ടു ചടങ്ങുകളിലും സംബന്ധിക്കും.
ജാര്‍ഖണ്ഡിലെ സിന്ധ്രിയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അവ ഇനി പറയുന്നു;
ഹിന്ദുസ്ഥാന്‍ പൂര്‍വ്വരക് ആന്റ് രസായന്‍ ലിമിറ്റഡിന്റെ സിന്ധ്രി വളം നിര്‍മ്മാണ പദ്ധതിയുടെ പുനരുദ്ധാരണം
ഗെയിലിന്റെ റാഞ്ചി സിറ്റി ഗ്യാസ് വിതരണ പദ്ധതി
ദിയോഘറിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സസ്, ദിയോഘര്‍ വിമാനത്താവള വികസനം, 3*800 മെഗാവാട്ട് ശേഷിയുള്ള പത്രാതു സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതി
ജനൗഷധി കേന്ദ്രങ്ങള്‍ക്കുള്ള ധാരണാപത്രം കൈമാറലിനും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഒരു പൊതു യോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി പിന്നീട് ജാര്‍ഖണ്ഡിലെ പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളുടെ കലക്ടര്‍മാരുമായി റാഞ്ചിയില്‍ ആശയവിനിമയം നടത്തും.