പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്ക് സന്ദർശിക്കും. ആസിയാൻ -ഇന്ത്യാ ഉച്ചകോടി, കിഴക്കനേഷ്യ ഉച്ചകോടി, ആർ ഇ സി പി കൂടിയാലോചനകൾ സംബന്ധിച്ച ഒരു യോഗം എന്നിവ ഉൾപ്പെടെ ആസിയാനുമായി ബന്ധപ്പെട്ട വിവിധ ഉച്ചകോടികളിൽ അദ്ദേഹം പങ്കെടുക്കും. ലോക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സുപ്രധാന ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും
ഇന്ത്യയുടെ വിദേശ നയത്തിന്റെ, പ്രത്യേകിച്ച് ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന അംശങ്ങളാണ് ആസിയാനുമായി ബന്ധപ്പെട്ട ഉച്ചകോടികൾ എന്ന്, യാത്ര തിരിക്കുന്നതിന് മുൻപ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കനേഷ്യൻ ഉച്ചകോടിയുടെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട്, ഇന്തോ – പസിഫിക് മേഖലയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരവസരമാണ് അതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .
ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6 മണിക്ക് പ്രധാനമന്ത്രി ബാങ്കോക്കിൽ സ്വദേശി പി എം മോദി സമൂഹ പരിപാടിയെ അഭിസംബോധന ചെയ്യും. തായ്‌ലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രകീർത്തിച്ചു കൊണ്ട് , അവരുമായുള്ള ആശയവിനിമയത്തിനായി തൻ ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
I would be in Bangkok, Thailand to participate in various @ASEAN related Summits including the ASEAN-India Summit, East Asia Summit and a meeting on RCEP negotiations. ASEAN related Summits are key elements of India’s foreign policy, most notably our Act East Policy. @ASEAN2019TH
— Narendra Modi (@narendramodi) November 2, 2019
In Bangkok, there will be meetings with various world leaders to discuss important bilateral and global issues. India is eager to improve connectivity with @ASEAN nations. The East Asia Summit gives an opportunity to present our vision for the Indo-Pacific region.
— Narendra Modi (@narendramodi) November 2, 2019
Connecting with the Indian diaspora is something I always look forward to. At 6 PM IST this evening in Bangkok, I would interact with the Indian community based in Thailand. Their contributions to Thailand in various spheres are valuable. https://t.co/ceR74W2sLr
— Narendra Modi (@narendramodi) November 2, 2019