പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാജസ്ഥാനിലെ ഉദയ്പൂര്‍ സന്ദര്‍ശിക്കും.
ഒട്ടേറെ പ്രധാന ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയും ഏതാനും പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും.15,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ആകെ നടപ്പാക്കുന്നത്.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍ ചിലത്: കോട്ടയില്‍ ചമ്പല്‍ നദിക്കു കുറുകെ 6 വരി കേബിള്‍ സ്റ്റേയ്ഡ് പാലം, ദേശീയപാത എട്ടിന്റെ ഗോമതി ചൗരാഹ-ഉദയ്പൂര്‍ ഭാഗം നാലു വരിയാക്കല്‍, ദേശീയപാത-758ന്റെ രാജ്‌സമന്ദ്-ഭില്‍വാര ഭാഗം നാലുവരിയാക്കല്‍. ജയ്പൂര്‍ റിങ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ക്കാണു തറക്കല്ലിടുക.
തുടര്‍ന്നു പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും..
പിന്നീട്, ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രം സന്ദര്‍ശിക്കും. പഴയകാല മേവാര്‍ സാമ്രാജ്യത്തിലെ പ്രശസ്ത ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപിന്റെ ജീവിതത്തെയും പ്രതാപത്തെയും നേട്ടങ്ങളെയുംകുറിച്ചു വിശദീകരിക്കുന്ന പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്.
Tomorrow I will be visiting Rajasthan, the land of the brave, where I will inaugurate & lay the foundation of key National Highway projects.
— Narendra Modi (@narendramodi) August 28, 2017
I will address a public meeting in Udaipur. I will also visit the Pratap Gaurav Kendra and pay my respects to the great Maharana Pratap.
— Narendra Modi (@narendramodi) August 28, 2017