Quoteതാഴെത്തട്ടിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രകാരമാണ് പരിപാടി നടക്കുന്നത്,
Quote16 ലക്ഷത്തോളം വനിതാ അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന എസ്എച്ച്ജികൾക്ക് പ്രധാനമന്ത്രി 1000 കോടി രൂപ കൈമാറും
Quoteപ്രധാനമന്ത്രി ആദ്യ മാസത്തെ സ്‌റ്റൈപ്പന്റ് ബിസിനസ് കറസ്‌പോണ്ടന്റ്-സഖികൾക്ക് കൈമാറും കൂടാതെ മുഖ്യ മന്ത്രി കന്യാ സുമംഗല പദ്ധതിയുടെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കും പണം കൈമാറും
Quote200-ലധികം അനുബന്ധ പോഷകാഹാര നിർമ്മാണ യൂണിറ്റുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 21-ന് പ്രയാഗ്രാജ് സന്ദർശിക്കുകയും ഉച്ചയ്ക്ക്  1 മണിക്ക് ഏകദേശം 2 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുന്ന  ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.


സ്ത്രീകൾക്ക്, പ്രത്യേകിച്ച് താഴെത്തട്ടിൽ, അവർക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളും പ്രോത്സാഹനങ്ങളും വിഭവങ്ങളും നൽകി അവരെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് പരിപാടി നടക്കുന്നത്. സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള ഈ ശ്രമത്തിൽ, സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) ബാങ്ക് അക്കൗണ്ടിൽ 1000 കോടി രൂപ  പ്രധാനമന്ത്രി കൈമാറും. എസ്എച്ച്ജികളിലെ 16 ലക്ഷം വനിതാ അംഗങ്ങൾക്ക് ഇതിന്റെ  പ്രയോജനം ലഭിക്കും. ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (DAY-NRLM) കീഴിലാണ് ഈ കൈമാറ്റം നടക്കുന്നത്. ഒരു എസ്എച്ച്ജിക്ക് 1.10 ലക്ഷം രൂപ വീതം   60,000 എസ്എച്ച്ജികൾക്ക് റിവോൾവിംഗ് ഫണ്ടായി ലഭിക്കും.  ഇനത്തിൽ രൂപയായി  ഒരു എസ്എച്ച്ജിക്ക് 15000 രൂപ  ലഭിക്കും.

പ്രധാനമന്ത്രി ബിസിനസ് കറസ്‌പോണ്ടന്റ്-സഖികളെ (ബി.സി.-സഖികൾ) പ്രോത്സാഹിപ്പിക്കുന്നതിനും 20,000 ബിസി-സഖികളുടെ അക്കൗണ്ടിൽ ആദ്യ മാസത്തെ സ്റ്റൈപ്പൻഡായി 4000 രൂപ വീതം  കൈമാറ്റം ചെയ്യുന്നതിനും പരിപാടി സാക്ഷ്യം വഹിക്കും.  ബി.സി.-സഖികൾ താഴേത്തട്ടിൽ വാതിൽപ്പടി സാമ്പത്തിക സേവന ദാതാക്കളായി അവരുടെ ജോലി ആരംഭിക്കുമ്പോൾ, അവർക്ക് ആറ് മാസത്തേക്ക് 4000  രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും.  അതുവഴി അവർ തങ്ങളുടെ ജോലിയിൽ സ്ഥിരത കൈവരിക്കുകയും തുടർന്ന് ഇടപാടുകളുടെ കമ്മീഷനിലൂടെ സമ്പാദിക്കാൻ തുടങ്ങുകയും ചെയ്യും.

പരിപാടിയിൽ മുഖ്യ മന്ത്രി കന്യാ സുമംഗല സ്കീമിന് കീഴിൽ 1 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 20 കോടിയിലധികം തുക പ്രധാനമന്ത്രി കൈമാറും. ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സോപാധികമായ പണ കൈമാറ്റം പദ്ധതി ഉറപ്പു നൽകുന്നു. ഒരു ഗുണഭോക്താവിന് 15000 രൂപ വീതം ലഭിക്കും. 

ജനനസമയത്ത് (2000 രൂപ), ഒരു വർഷത്തെ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കിയാൽ (1000 രൂപ), ഒന്നാം ക്‌ളാസിൽ (2000 രൂപ), ആറാം  ക്‌ളാസിൽ പ്രവേശനം നേടുമ്പോൾ (2000 രൂപ), പ്രവേശന സമയത്ത് എന്നിങ്ങനെയാണ് ഘട്ടങ്ങൾ. ഒൻപതാം ക്‌ളാസ് പ്രവേശനത്തിന് ( 3000 രൂപ ), പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പാസായതിന് ശേഷം ഏതെങ്കിലും ഡിഗ്രി/ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിന് (5000 രൂപ) എന്നീ  ഘട്ടങ്ങളായാകും പണം ലഭിക്കുക 

 200-ലധികം അനുബന്ധ പോഷകാഹാര നിർമ്മാണ യൂണിറ്റുകളുടെ  തറക്കല്ലിടലും   പ്രധാനമന്ത്രി  നിർവഹിക്കും. സ്വയം സഹായ സംഘങ്ങൾ മുഖേനയാണ് ഈ യൂണിറ്റുകൾക്ക് ധനസഹായം നൽകുന്നത്. ഒരു യൂണിറ്റിന് ഏകദേശം ഒരു കോടി രൂപ . സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്) പ്രകാരം സംസ്ഥാനത്തെ 600 ബ്ലോക്കുകളിൽ അനുബന്ധ  പോഷകാഹാരം ഈ യൂണിറ്റുകൾ വിതരണം ചെയ്യും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India-UK CETA unlocks $23‑billion trade corridor, set to boost MSME exports

Media Coverage

India-UK CETA unlocks $23‑billion trade corridor, set to boost MSME exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 27
July 27, 2025

Citizens Appreciate Cultural Renaissance and Economic Rise PM Modi’s India 2025