പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ മുംബൈ സന്ദര്‍ശിക്കും. ഏഷ്യയിലെയും അതിനു പുറത്തുള്ള മേഖലകളുടെയും സാമൂഹിക, സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങളോടുകൂടിയ വികസന ബാങ്കായ ഏഷ്യന്‍ അടിസ്ഥാന സൗകര്യ നിക്ഷേപക ബാങ്കി(എ.ഐ.ഐ.ബി.)ന്റെ മൂന്നാമതു വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ‘അടിസ്ഥാന സൗകര്യത്തിനായി പണം കണ്ടെത്തുക: പുതുമകള്‍ക്കും സഹകരണത്തിനും’ എന്നതാണ് ഈ വര്‍ഷത്തെ യോഗത്തിന്റെ പ്രമേയം. സുശക്തമായ അടിസ്ഥാന സൗകര്യ നിക്ഷേപത്തിലൂടെ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനായി വിവിധ സംഘടനകളിലെയും ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളിലെയും നേതാക്കള്‍ ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും.
അടിയന്തര അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുതുമയാര്‍ന്ന രീതിയില്‍ നിക്ഷേപം കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട്, പ്രായോഗികവും പദ്ധതികേന്ദ്രീകൃതവുമായി, അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനുള്ള പ്രഥമ ഏഷ്യന്‍ അടിസ്ഥാനസൗകര്യ വേദിയുടെ ഉദ്ഘാടനം ഈ വര്‍ഷം നടക്കും.
തുടര്‍ന്ന്, സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, നയപരമായ കാര്യങ്ങള്‍, നിക്ഷേപം, പുതുമ, തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ബിസിനസ്, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
Login or Register to add your comment
The Prime Minister Shri Narendra Modi today wished everyone a happy 2025.
In a post on X, he wrote:
“Happy 2025!
May this year bring everyone new opportunities, success and endless joy. May everybody be blessed with wonderful health and prosperity.”
Happy 2025!
— Narendra Modi (@narendramodi) January 1, 2025
May this year bring everyone new opportunities, success and endless joy. May everybody be blessed with wonderful health and prosperity.