
നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
‘ വശ്യതയും ഉന്മേഷവും നിറഞ്ഞ വടക്കുകിഴക്കന്‍ മേഖല വിളിക്കുന്നു! നാളെ മിസോറാമും മേഘാലയയും സന്ദര്‍ശിക്കാനും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമായി
കാത്തിരിക്കുകയാണ്. ഈ പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനയാത്രയ്ക്ക് ഊര്‍ജം പകരും.
ഐസ്‌വാളില്‍ നാളെ ട്യൂയ്‌റിയല്‍ ജലവൈദ്യുത പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കാന്‍ സാധിക്കുന്നത് അഭിമാനമായി ഞാന്‍ കരുതുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചതു മിസോറാം ജനതയ്ക്ക് അനുഗ്രഹമായി.
യുവശക്തിക്കു കരുത്തുപകരാനായി ഡോണര്‍ നൂറു കോടി രൂപയുടെ നോര്‍ത്ത് ഈസ്റ്റ് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടിനു രൂപം നല്‍കിയിട്ടുണ്ട്. ഈ ഫണ്ടില്‍നിന്നുള്ള തുകയ്ക്കുള്ള ചെക്കുകള്‍ നാളെ ഞാന്‍ സംരംഭകര്‍ക്കു കൈമാറും. യുവാക്കളുടെ സംരംഭകത്വാവേശം മേഖലയുടെ ശാക്തീകരണത്തിന് ഊര്‍ജമേകും.
ഷില്ലോങ്ങില്‍ ഞാന്‍ ഷില്ലോങ്-നോങ്‌സ്‌റ്റോയിന്‍-റോങ്‌ജെങ്-റ്റൂറ റോഡ് ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി കണക്റ്റിവിറ്റിയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കും. ഞാന്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുമുണ്ട്.
വടക്കുകിഴക്കന്‍ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു എന്നു മാത്രമല്ല, ഈ പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി വേണ്ടതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധവുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.