പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി നാലിനു മണിപ്പൂരും അസമും സന്ദര്‍ശിക്കും.
മണിപ്പൂരില്‍ ഒട്ടേറെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. മോറെയില്‍ സമഗ്ര ചെക് പോസ്റ്റ്(ഐ.സി.പി.), ദൊലൈതാബി ബറാജ് പദ്ധതി, സാവോംബങ്ങില് എഫ്.സി.ഐ. ഭക്ഷ്യശേഖര ഗോഡൗണ്‍, തങ്കല്സുരുങ്കണ്ടില് പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര സമുച്ചയം, ജലസേചന പദ്ധതികള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
400 കെവി ഇരട്ട സര്‍ക്യൂട്ട് സില്‍ച്ചര്‍-ഇംഫാല്‍ ലൈനിന്റെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിക്കും.
ഇംഫാലിലെ ധനമഞ്ചുറി സര്‍വകലാശാല അടിസ്ഥാനസൗകര്യ വികസന പദ്ധതി, കായിക സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും. തുടര്‍ന്ന്, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹാപ്ത കാങ്ജെയ്ബങ്ങില് പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
അസമില്‍ സില്‍ച്ചറിലെ രാംനഗറില്‍ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.