മധുരയില്‍ പുതിയ എയിംസിനു തറക്കല്ലിടും
മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 27നു തമിഴ്‌നാട്ടിലെ മധുര സന്ദര്‍ശിക്കും. പുതിയ എയിംസിന് അദ്ദേഹം തറക്കല്ലിടും. മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രി ഈ അവസരത്തില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുമുണ്ട്.