2020 ജനുവരി രണ്ടിനും മൂന്നിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശിക്കും.
തുംകൂറില്‍ ശ്രീ. സിദ്ധഗംഗ മഠം സന്ദര്‍ശിക്കുന്ന അദ്ദേഹം, ശ്രീ. ശ്രീ. ശിവകുമാര്‍ സ്വാമിജിയുടെ ഓര്‍മയ്ക്കായി നിര്‍മിക്കുന്ന മ്യൂസിയത്തിനു തറക്കല്ലിടുന്നതിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനം ചെയ്യും.
മഠത്തില്‍ പ്രാര്‍ഥിച്ചശേഷം പ്രധാനമന്ത്രി വൃക്ഷത്തൈ നടും. കര്‍ണാടക മുഖ്യമന്ത്രി ശ്രീ. ബി.എസ്.യെദിയൂരപ്പയും ശ്രീ. സിദ്ധലിംഗേശ്വര സ്വാമി ഉള്‍പ്പെടെയുള്ള മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.
തുടര്‍ന്നു പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.