പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ പ്രതിരോധ ഇടനാഴിക്ക് തറക്കല്ലിടും, 297 കിലോമീറ്റര്‍ വരുന്ന ഝാന്‍സി-ഖൈറാര്‍ സെക്ഷന്റെ വൈദ്യുതീകരണം അദ്ദേഹം ഉദ്ഘാടനം ചെയ്യും, പഹാരി അണക്കെട്ട് ആധുനികവല്‍ക്കരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും, ബുന്ദേല്‍ഖണ്ഡില്‍ ജലലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും
2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഝാന്‍സി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പ്രതിരോധ ഇടനാഴിക്കു പ്രധാനമന്ത്രി തറക്കല്ലിടും. പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തില്‍ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിനായി തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലുമായി രണ്ടു പ്രതിരോധ ഇടനാഴികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. യു.പി. പ്രതിരോധ ഇടനാഴിയുടെ ആറു കേന്ദ്രങ്ങളില്‍ ഒന്നാണ് ഝാന്‍സി. 2018 ഫെബ്രുവരിയില്‍ നടന്ന യുപി നിക്ഷേപക സംഗമത്തില്‍ യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ഇത്തരമൊരു ഇടനാഴി ആരംഭിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
297 കിലോമീറ്റര്‍ വരുന്ന ഝാന്‍സി-ഖൈറാര്‍ സെക്ഷന്‍ വൈദ്യുതീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതീകരണം തീവണ്ടികളുടെ വേഗത വര്‍ധിക്കാനും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയാനും സുസ്ഥിരമായ പരിസ്ഥിതി വികസിപ്പിക്കപ്പെടാനും സഹായകമാകും.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനുള്ള പശ്ചിമോത്തര പ്രസരണ ശാക്തീകരണ പദ്ധതിയും അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിക്കും.
പഹാരി അണക്കെട്ട് ആധുനികവല്‍ക്കരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഝാന്‍സി ജില്ലയിലെ ധാസന്‍ നദിയിലുള്ള ജലസംഭരണ അണക്കെട്ടാണ് പഹാരി അണക്കെട്ട്.
എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ഗവണ്‍മെന്റിന്റെ വീക്ഷണം പിനര്‍തുടര്‍ന്ന് ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഗ്രാമപ്രദേശങ്ങള്‍ക്കായുള്ള, കുഴലുകളിലൂടെയുള്ള ജലവിതരണ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടും. വരള്‍ച്ച ബാധിത മേഖലയായ ബുന്ദേല്‍ഖണ്ഡില്‍ ജലലഭ്യത ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. അമൃതിന് കീഴിലുള്ള ഝാന്‍സി നഗര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
ഝാന്‍സിയില്‍ കോച്ച് നവീകരണ പണിശാലയ്ക്ക് അദ്ദേഹം തറക്കല്ലിടും. ഇത് ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 425 കിലോമീറ്റര്‍ വരുന്ന ഝാന്‍സി-മണിക്പൂര്‍, ഭീംസെന്‍-ഖൈറാര്‍ റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഇതു തീവണ്ടി ഗതാഗതത്തിന്റെ വേഗത വര്‍ധിപ്പിക്കുമെന്നുമാത്രമല്ല, ബുന്ദേല്‍ഖണ്ഡ് മേഖലയുടെ സര്‍വതോന്മുഖമായ വികസത്തിനു സഹായിക്കുകയും ചെയ്യും.
നേരത്തേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ അടിസ്ഥാനസൗകര്യം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് 3 ബില്യന്‍ത് ഭക്ഷണ വിതരണം നിര്‍വഹിക്കുന്നതിനും വാരണാസി പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനും സന്ദര്‍ശിച്ചിരുന്നു.