പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൊവ്വാഴ്ച ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും.
ബിലാസ്പൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് അദ്ദേഹം തറക്കല്ലിടും. ഉദ്ദേശം 1350 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 750 കിടക്കകളോടുകൂടിയ ആശുപത്രിയാണിത്. ചികില്‍സയ്ക്കു പുറമേ ബിരുദ, ബിരുദാനന്തര വൈദ്യപഠനത്തിനും നഴ്‌സിങ് പഠനത്തിനും ഇവിടെ സൗകര്യമുണ്ടാകും.
ഉനയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കു പ്രധാനമന്ത്രി തറക്കല്ലിടും.
കാംഗ്രയിലെ കാന്ദ്രോദിയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉരുക്കു സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.
തുടര്‍ന്ന്, അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കും.