നാളെ, 2019 ജനുവരി 19ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സൂറത്തിലെ ഹാസിറ സന്ദര്‍ശിക്കും.
ഹാസിറയില്‍ അദ്ദേഹം എല്‍. ആന്‍ഡ് ടി. ആര്‍മേഡ് സിസ്റ്റം രാജ്യത്തിനു സമര്‍പ്പിക്കും. നവസാരിയിലെ നിരാലി കാന്‍സര്‍ ആശുപത്രിക്ക് അദ്ദേഹം തറക്കല്ലിടും. നവ്‌സാരിയിലെ ആദ്യത്തെ സമഗ്ര ക്യാന്‍സര്‍ ആശുപത്രിയാണിത്. ദക്ഷിണ ഗുജറാത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഇത് ഗുണം ചെയ്യും.
പ്രധാനമന്ത്രി നടത്തുന്ന ത്രിദിന ഗുജറാത്ത് സന്ദര്‍ശനം നാളെയാണു സമാപിക്കുക.
വ്യാഴാഴ്ച ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്, അഹമ്മദാബാദ് ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗറിലെ മഹാത്മ മന്ദിര്‍ പ്രദര്‍ശന, കണ്‍വന്‍ഷന്‍ സെന്ററില്‍ ഒമ്പതാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
I shall be visiting Hazira tomorrow. I would be dedicating L&T’s Armoured Systems Complex to the nation and also be laying the foundation stone for the Nirali Cancer hospital at Navsari.
— Narendra Modi (@narendramodi) January 18, 2019