പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്ടോബര്‍ 9 ന് റോഹ്തക്കിലെ സാംപ്ല സന്ദര്‍ശിക്കും.
അവിടെ അദ്ദേഹം ദീനബന്ധു സര്‍ ഛോട്ടു റാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. പിന്നാക്കക്കാരുടെയും അധസ്ഥിത വര്‍ഗ്ഗത്തിന്റെയും മോചനത്തിനും, കര്‍ഷകരുടെ ക്ഷേമത്തിനുമായി അനവരതം യത്‌നിച്ച പ്രമുഖനായ നേതാവായിരുന്നു സര്‍ ഛോട്ടു റാം. വിദ്യാഭ്യാസ രംഗത്തും മറ്റു സാമൂഹിക വിഷയങ്ങളിലും നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും.
സോണിപത്തിലെ റെയില്‍ കോച്ച് നവീകരണ ഫാക്ടറിയ്ക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകം പ്രധാനമന്ത്രി ഒരു പൊതുയോഗത്തില്‍ അനാച്ഛാദനം ചെയ്യും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വടക്കന്‍ മേഖലയില്‍ റെയില്‍വേ കോച്ചുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള ഒരു പ്രധാന കേന്ദ്രമായി ഇത് മാറും. പരിസ്ഥിതി സൗഹാര്‍ദ്ദ ഘടകങ്ങളോടു കൂടിയ മോഡുലാര്‍, പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ സങ്കേതങ്ങള്‍, ആധുനിക യന്ത്ര സാമഗ്രികള്‍ എന്നിവ ഉപയോഗിച്ചായിരിക്കും ഈ ഫാക്ടറി സ്ഥാപിക്കുക.