പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മാര്‍ച്ച് 4, 5 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും. നാളെ അദ്ദേഹം ജാംനഗര്‍, ജാസ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് അഞ്ചിന് അദ്ദേഹം ആദലജിലും വാസ്ത്രാലിലുമായിരിക്കും.
പ്രധാനമന്ത്രി മാര്‍ച്ച് 4ന് ജാംനഗറില്‍ മെഡിക്കല്‍കോളജ് കാമ്പസ് സന്ദര്‍ശിക്കുകയും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്യും. അവയില്‍ ഉള്‍പ്പെടുന്നവ
-ഗുരുഗോബിന്ദ് സിംഗ് ആശുപത്രിയുടെ അനക്‌സ് രാജ്യത്തിന് സമര്‍പ്പിക്കും.
ഗുരുഗോബിന്ദ് സിംഗ് ആശുപത്രിയുടെ 750 കിടക്കകളുള്ള അനക്‌സ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച പി.ജി. ഹോസ്റ്റലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
-സൗനി (എസ്.എ.യു.എന്‍.ഐ) പദ്ധതികളുടെ അനാച്ഛാദനം.
വേദിയില്‍ വച്ച് ബട്ടന്‍ അമര്‍ത്തി സൗനി പദ്ധതികള്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
ഉണ്ഡ്-1 മുതല്‍ രജ്ഞിത് സാഗര്‍ വരെയുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും മാച്ചു -1 മുതല്‍ നയാരി വരെയുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സൗനി പദ്ധതിയില്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പുമാറ്റുന്ന ജോദിയ പ്ലാന്റിന്റേയും ഉണ്ഡ്-3 മുതല്‍ വേനു-2 വരെയുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ശിലാസ്ഥാപനം അദ്ദേഹം നടത്തുകയും ചെയ്യും.
-ബാന്ദ്രാ-ജാംനഗര്‍ ഹംസഫര്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ്
വിഡിയോ ലിങ്കിലൂടെ പ്രധാനമന്ത്രി ബാന്ദ്രാ-ജാംനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
-മറ്റ് പദ്ധതികള്‍
ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് 51 കിലോമീറ്റര്‍ വരുന്ന ആജി-3 ഖിജാഡിയ വരെയുള്ള പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. രാജ്‌കോട്ട്-ഖനാലസ് റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നടത്തും.
ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 448 വീടുകളുടെയും ജാംനഗര്‍ ഏരിയ വികസന അതോറിറ്റി നിര്‍മ്മിച്ച 1008 ഫ്‌ളാറ്റുകളുടെയും സമര്‍പ്പണം തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് താക്കോലുകള്‍ കൈമാറിക്കൊണ്ട് പ്രധാനമന്ത്രി നിര്‍വഹിക്കും.
തദവസരത്തില്‍ പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യും.
ജാസ്പൂരില്‍
വിശ്വ ഉമിയാധന്‍ സമുച്ചയത്തിന് തറക്കല്ലിടാനായി പ്രധാനമന്ത്രി ജാസ്പുര്‍ സന്ദര്‍ശിക്കും.
അതിന് ശേഷം അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്യും.
അഹമ്മദാബാദിലെ വാസ്ത്രല്‍ ഗം മെട്രോ സ്‌റ്റേഷനില്‍
വാസ്ത്രല്‍ ഗം മെട്രോ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി അഹമ്മദാബാദ് മെട്രോ റെയിലിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. മെട്രോയുടെ രണ്ടാംഘട്ടത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും.
അഹമ്മദാബാദ് മെട്രോയുടെ പൊതു മൊബിലിറ്റി കാര്‍ഡും പ്രധാനമന്ത്രി പുറത്തിറക്കും.
അതിനുശേഷം പ്രധാനമന്ത്രി മെട്രോ ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുകയും വാസ്ത്രാല്‍ ഗം സ്‌റ്റേഷനില്‍ നിന്ന് അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്യുകയും ചെയ്യും.
2019 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭായോഗം അഹമ്മദാബാദ് മെട്രോറെയിലിന്റെ രണ്ടാംഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു. മൊത്തം 28.254 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ടത്തില്‍ രണ്ടു ഇടനാഴികള്‍ ഉണ്ടാകും. യാത്രികര്‍ക്ക് സുഖകരമായതും വിശ്വസനീയമായതുമായ പൊതു ഗതാഗത സംവിധാനം പ്രത്യേകിച്ച് അഹമ്മദാബാദ് ഗാന്ധിനഗര്‍ മേഖലയിലുള്ളവര്‍ക്ക് ഇത് ലഭ്യമാക്കും.
അഹമ്മദാബാദ് മെട്രോ റെയില്‍പദ്ധതിയുടെ ഒന്നാംഘട്ടം മൊത്തത്തില്‍ ഏകദേശം 40.03 കീലേമീറ്ററിന്റേതാണ്, ഇതില്‍ 6.5 കിലോമീറ്റര്‍ ഭൂര്‍ഗഭാന്തരവും ബാക്കിയെല്ലാം ഉപരിതലത്തിലുമാണ്.
ഈ മെട്രാ പദ്ധതി ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല , യാത്രാസമയം കുറയ്ക്കുകയും നഗരമേഖലകളിലെ ജീവിതം സുഗമമാക്കല്‍ വലിയതോതില്‍ വര്‍ദ്ധിപ്പിക്കുകയുംചെയ്യും.
അഹമ്മദാബാദ് ബി.ജെ. മെഡിക്കല്‍ കോളജില്‍
ബി.ജെ. മെഡിക്കല്‍ കോളജ് മൈതാനത്ത് പ്രധാനമന്ത്രി ആരോഗ്യവും റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കും.
ആരോഗ്യം
അഹമ്മദാബാദ് മേഖലയില്‍ നിര്‍മ്മിച്ച വിവിധ ആശുപത്രികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. സ്ത്രീകളുടേയും കുട്ടികളുടേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കാന്‍സര്‍ ആശുപത്രി, കണ്ണാശുപത്രി, ദന്തല്‍ ആശുപത്രി എന്നിവയാണ് അവ.
അഹമ്മദാബാദിലെ ആരോഗ്യ പരിരക്ഷാമേഖലയ്ക്ക് ഈ ആശുപത്രികള്‍ കുതിപ്പേകും. അഹമ്മദാബാദിലേയും സമീപത്തുള്ള മേഖലകളിലേയും ജനങ്ങള്‍ക്ക് ഈ ആശുപത്രികളിലൂടെ ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം.
പി.എം.-ജെ.എ.വൈ-ആയുഷ്മാന്‍ ഭാരതിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി സുവര്‍ണ്ണകാര്‍ഡുകള്‍ (ഗോള്‍ഡന്‍ കാര്‍ഡ്‌സ്) വിതരണം ചെയ്യും.
റെയില്‍വേ
പ്രധാനമന്ത്രി പാട്‌നാ-ബിന്ദി റെയില്‍വേ ലൈന്‍ ഉദ്ഘാടനംചെയ്യും. പ്രതിമാസം 150 വാഗണ്‍ പി.ഒ.എച്ചിന്റെ ശേഷി ഉള്ളതാക്കി ആധുനികരിച്ച ദഹോദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ആനന്ദ്-ഗോധ്രാ റെയില്‍പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും.
അതിനുശേഷം പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി പുതിയ സിവില്‍ ആശുപത്രി സന്ദര്‍ശിക്കുകയും 1200 കിടക്കകളുള്ള പുതിയ സിവില്‍ ആശുപത്രിയുടെ ഉദ്ഘാടനം നാടമുറിച്ച് നിര്‍വഹിക്കുകയും ചെയ്യും. അഹമ്മദാബാദിലെ പുതിയ കാന്‍സര്‍ ആശുപത്രിയും കണ്ണാശുപത്രിയും അദ്ദേഹം സന്ദര്‍ശിക്കും.
മാര്‍ച്ച് 5
ഗാന്ധിനറിലെ അഡാലജ്
മാര്‍ച്ച് 5ന് പ്രധാനമന്ത്രി ഗാന്ധിനഗറിലെ അദലജിലുള്ള അന്നപൂര്‍ണ്ണ ദാം ട്രസ്റ്റ് സന്ദര്‍ശിക്കും. അവിടെ ശിക്ഷണ്‍ ഭവനിനും വിദ്യാര്‍ത്ഥി ഭവനിലും അദ്ദേഹം തറക്കല്ലിടും.
പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പി.എം-എസ്.വൈ.എം) യ്ക്ക് തുടക്കം കുറിയ്ക്കും.
ഗുണഭോക്താക്കള്‍ക്കുള്ള വിഹിതം ഓണ്‍ലൈനിലൂടെ അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ട് വസ്ത്രാലില്‍ പ്രധാനമന്ത്രി അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രം യോഗ് മാന്‍-ധാനിന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പി.എം-എസ്.വൈ.എം കാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്യും.
പി.എം-എസ്.വൈ.എമ്മിനെക്കുറിച്ച്
2019-20ലെ ഇടക്കാല ബജറ്റില്‍ പ്രതിമാസവരുമാനം 15,000 രൂപയോ അതില്‍ കുറവോ ആയ അസംഘടിതമേഖലയിലെ പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കാനായി പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജന (പി.എം-എസ്.വൈ.എം) എന്ന ഒരു വലിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇത് സ്വമനസാലേ ചേരാവുന്ന കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ്. പി.എം.എസ്.വൈ.എമ്മിലെ ഓരോ വരിക്കാരനും 60 വയസുകഴിഞ്ഞശേഷം കുറഞ്ഞത് 3000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കും.
ഓരോ പ്രായത്തിലുംപെട്ട ഗുണഭോക്താക്കള്‍ നല്‍കുന്ന വിഹിതത്തിന് തുല്യമായ വിഹിതം കേന്ദ്രസര്‍ക്കാരും നല്‍കും.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ കുറഞ്ഞത് പത്തുകോടി തൊഴിലാളികള്‍ക്കെങ്കിലും പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജനയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയോളം 40 കോടിയിലേറെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളില്‍ നിന്ന് – ഭൂരിപക്ഷവും തെരുവ് കച്ചവടക്കാര്‍, റിക്ഷാവലിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, പഴയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍, കര്‍ഷകതൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, ഹാഡ്‌ലൂം, തുകല്‍ ഇതുപോലുള്ള മറ്റ് അനേകം തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നാണ് ലഭിക്കുന്നത്.
പി.എം-എസ്.വൈ.എമ്മിനോടൊപ്പം ആയുഷ്മാന്‍ ഭാരതിന്റെ കീഴിലുള്ള ആരോഗ്യപരിരക്ഷ, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെയും പ്രധാനമന്ത്രി സുരക്ഷായോജനയുടെയും കീഴിലുള്ള ജീവിത, വൈകല്യ സംരക്ഷണം എന്നിവയെല്ലാം കൂടി സമഗ്രമായ സാമൂഹിക സുരക്ഷാ പരിരക്ഷയാണ് അസംഘടിതമേഖലയിലെ ഓരോ തൊഴിലാളികള്‍ക്കും അവരുടെ വാര്‍ദ്ധക്യ കാലത്ത് ഉറപ്പാക്കുന്നത്.