പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2017 ഒക്‌ടോബര്‍ 14) ബീഹാര്‍ സന്ദര്‍ശിക്കും.
പട്‌ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
നമാമി ഗംഗേ പരിപാടിക്ക് കീഴിലുള്ള നാല് അഴുക്കുചാല്‍ പദ്ധതികള്‍ക്കും, നാല് ദേശീയപാതാ പദ്ധതികള്‍ക്കും പ്രധാനമന്ത്രി മൊക്കാമയില്‍ തറക്കല്ലിടും. 3,700 കോടി രൂപയാണ് ഈ പദ്ധതികളുടെ മൊത്തം അടങ്കല്‍. ഒരു പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
ബേയൂരിലെ മലിന ജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബേയൂരിലെ പുതിയ അഴുക്കുചാല്‍ ശൃംഖല, കര്‍മാലിചാക്കിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെയ്ദ്പൂരിലെ അഴുക്കുചാല്‍ ശൃംഖല എന്നിവയാണ് ഈ പദ്ധതികള്‍. പ്രതിദിനം 120 ദശലക്ഷം ലിറ്റര്‍ മലിന ജലം ഈ പദ്ധതി വഴി ശുദ്ധീകരിക്കാന്‍ കഴിയും.
തറക്കല്ലിടുന്ന നാല് ദേശീയപാത പദ്ധതികള്‍ ഇവയാണ്:
· ദേശീയ പാത -31 ലെ ഔന്താ- സിമാരിയ ഭാഗം നാല് വരിയാക്കലും, ആറ് വരി ഗംഗാസേതുവിന്റെ നിര്‍മ്മാണവും.
· ദേശീയ പാത-31 ലെ ഭക്തിയാര്‍പൂര്‍ – മൊക്കാമ ഭാഗം നാല് വരിയാക്കല്‍.
· ദേശീയ പാത-107 ലെ മഹേഷ്ഖുന്ത് – സഹര്‍സാ – കുര്‍ണിയ ഭാഗം രണ്ട് വരിയാക്കല്‍.
· ദേശീയ പാത-82 ല്‍ ബീഹാര്‍ ഷെരീഫ് – ബാര്‍ഭീക – മൊക്കാമ ഭാഗം രണ്ട് വരിയാക്കല്‍.