പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 11 ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കും.
വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്റെ തേഡ് ബില്യന്‍ത് മീല്‍ വിതരണം ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സ്‌കൂളുകളില്‍നിന്നുള്ള ദരിദ്രരും അര്‍ഹരുമായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ന്നു പ്രധാനമന്ത്രി തേഡ് ബില്യന്‍ത് ഭക്ഷണം പകര്‍ന്നുനല്‍കും. അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുമുണ്ട്.
ഇസ്‌കോണ്‍ ആചാര്യനായ ശ്രീല പ്രഭുപാദയുടെ വിഗ്രഹത്തില്‍ ശ്രീ. മോദി പുഷ്പ പുഷ്പാര്‍ച്ച നടത്തും.
ഫൗണ്ടേഷന്‍ മൂന്നു കോടി തവണയ്ക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഭാഗമാണ് ആഘോഷം.
പശ്ചാത്തലം:
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന പങ്കാളിയെന്ന നിലയിലാണ് അക്ഷയപാത്ര നിലകൊള്ളുന്നത്.
19 വര്‍ഷത്തിനിടെ അക്ഷയപാത്ര ഫൗണ്ടേഷന്‍ 12 സംസ്ഥാനങ്ങളിലായി 14,702 സ്‌കൂളുകളില്‍ 17.6 ലക്ഷം കുട്ടികള്‍ക്കു ഭക്ഷണം വിതരണം ചെയ്തു. രണ്ടു കോടി തവണയ്ക്കുള്ള ഭക്ഷണം വിതരണം ചെയ്തത് 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ അക്ഷയപാത്ര ആഘോഷിച്ചു.
ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഗുണനിലവാരവും ശുചിത്വവും പോഷകാംശവും ഉള്ള ഭക്ഷണം നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രാലയവുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണു ഫൗണ്ടേഷന്‍.
ഉച്ചഭക്ഷണ പരിപാടി ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ്. 6-14 വയസ്സ് പ്രായമുള്ള കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സ്‌കൂളുകളില്‍ എന്റോള്‍മെന്റ് ഹാജര്‍, പഠനം തുടരല്‍ എന്നിവ മെച്ചപ്പെടാനും ഉദ്ദേശിച്ചുള്ളതാണു പദ്ധതി.
2018 ഒക്ടോബര് 24ന് ന്യൂഡെല്‍ഹിയില്‍ ‘സെല്‍ഫ് ഫോര് സൊസൈറ്റി’ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനിടെ പ്രധാനമന്ത്രി അക്ഷയപാത്ര ഫൗണ്ടേഷനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ‘സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു പ്രസ്ഥാനമായി മാറിയ സാമൂഹിക സ്റ്റാര്‍ട്ടപ്പാണ് അക്ഷയപാത്ര’, അദ്ദേഹം തുടര്‍ന്നു.