വാരാണസിയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാവിലെ സ്വീകരിക്കും. വാരാണസിയില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഇരു നേതാക്കളും മിര്‍സാപൂരിലേക്ക് തിരിക്കും. വാരാണസിയില്‍ ഇരു നേതാക്കളും ദീന്‍ ദയാല്‍ ഹസ്തകലാ ശാങ്കുള്‍ സന്ദര്‍ശിക്കും. കരകൗശല വിദഗ്ധന്‍മാരുമായും അവര്‍ ആശയവിനിമയം നടത്തുകയും, അവരുടെ കരകൗശലവസ്തുക്കളുടെ തത്സസമയ പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്യും. പ്രശസ്തമായ അസി ഘട്ടിലെത്തി ഗംഗാ ചുരത്തില്‍കൂടി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മക്രോണും ബോട്ട് യാത്ര നടത്തും. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിന് പ്രധാനമന്ത്രി മോദി ബഹുമാനാര്‍ത്ഥം ഉച്ചഭക്ഷണം നല്‍കും.
ഉച്ചകഴിഞ്ഞ്, വാരാണസിയില്‍ മധുവാദിഹ് റെയില്‍വേസ്‌റ്റേഷനും പാറ്റ്‌നയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ വികസന പ്രൊജക്ടുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാരണസി ഡിഎല്‍ഡബ്ല്യു മൈതാനത്ത് ചേരുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.