ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ നാളെ (നവംബർ 26ന്) വൈകുന്നേരം 5 മണിക്ക് സുപ്രീം കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യൻ ജുഡീഷ്യറിയുടെ 2023-24 വാർഷിക റിപ്പോർട്ട് അദ്ദേഹം പ്രകാശനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
സുപ്രീം കോടതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് സുപ്രീം കോടതി ജഡ്ജിമാരും പങ്കെടുക്കും.